കുന്നംകുളം: സംസ്ഥാന പാതയിലെ പാറേമ്പാടത്ത് പൈപ്പ് പൊട്ടി. പരന്നൊഴുകിയെ വെള്ളം സമീപ വീടുകളിലും സ്ഥാപനങ്ങളിലും കയറി. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് പാറേമ്പാടം കുരിശു ബസ് സ്റ്റോപ്പിന് സമീപം പൈപ്പ് പൊട്ടിയത്.
തൃത്താലയിൽനിന്ന് കുന്നംകുളം, ഗുരുവായൂർ നഗരസഭകളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന 450 എം.എം കാസ്റ്റിക് പൈപ്പാണ് പൊട്ടിയത്. ഈ പാതയിലെ കുടിവെള്ള പൈപ്പ് പൊട്ടുന്നത് തുടർക്കഥയാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം മൂലമാണ് പഴക്കം ചെന്ന പൈപ്പുകൾ പൊട്ടുന്നത്.
റോഡിൽ വെള്ളം പരന്നൊഴുകി. പഴയ പൈപ്പ് മാറ്റി സ്ഥാപിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിനും പഴക്കമേറെയുണ്ട്. ഇതോടെ കുന്നംകുളം, ഗുരുവായൂർ നഗരസഭകളിലേക്കുള്ള വെള്ളം വിതരണം നിലച്ചു. ലിറ്റർ കണക്കിന് വെള്ളമാണ് നഷ്ടമായത്. അറ്റകുറ്റപ്പണിക്ക് രണ്ട് ദിവസം നേരിടുമെന്നും അതിന് ശേഷമേ ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിയൂവെന്നും അധികാരികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.