കുന്നംകുളം: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പൊലീസുകാരനെ കൈയേറ്റം ചെയ്ത യുവാവ് പിടിയിൽ. അക്കിക്കാവ് തിപ്പിലശ്ശേരി മുള്ളത്തു വളപ്പിൽ വിനോദിനെയാണ് (39) എസ്.ഐ മണികണ്ഠനും സംഘവും അറസ്റ്റ് ചെയ്തത്.
കുടുംബാംഗങ്ങളോടൊപ്പം കുന്നംകുളത്തെ പഴയ ബസ് സ്റ്റാൻഡിൽ എത്തിയ പൊലീസുകാരൻ കബീറിനെയാണ് ഇയാൾ മർദിച്ചത്. അസഭ്യം പറയുന്നത് ചോദ്യം ചെയ്ത പൊലീസുകാരനെ ഇയാൾ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. പഴയ ബസ് സ്റ്റാൻഡിലും പരിസരത്തും ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപനയും വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.