കുന്നംകുളം: അമിതമായി ഗുളിക അകത്ത് ചെന്ന് പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തി. സംസ്ഥാന സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ കുന്നംകുളം ചിറളയം സ്വദേശി വർഗീസിനെയാണ് ശനിയാഴ്ച രാവിലെ അബോധാവസ്ഥയിൽ കണ്ടത്തിയത്.
ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് സമീപത്തെ സുഹൃത്ത് മരിച്ചിടത്ത് വെള്ളിയാഴ്ച രാത്രിയിൽ ഏറെ വൈകിയും വർഗീസ് ഉണ്ടായിരുന്നതായി പറയുന്നു. രാവിലെ 11 ആയിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെയാണ് വീട്ടുകാർ ഇക്കാര്യം അറിയുന്നത്.
പിന്നീട് നാട്ടുകാരുടേയും പൊലീസുകാരുടെയും സഹായത്തോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് തൃശൂരിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖ ബാധിതനായിരുന്നതിനാൽ മരുന്ന് കഴിച്ച് കിടന്നതാകുമെന്നാണ് വീട്ടുകാർ കരുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.