കുന്നംകുളം: നഗരത്തിൽ മൊബൈൽ ഫോൺ കടയുടെ ഭിത്തി തുരന്ന് ഫോണുകൾ കവർന്നു.
പുലിക്കോട്ടിൽ ജിേൻറായുടെ ഉടമസ്ഥതയിലുള്ള മൊബൈൽ ഹട്ട് എന്ന സ്ഥാപനത്തിലാണ് സംഭവം. പത്ത് മൊബൈൽ ഫോണുകളാണ് മോഷണം പോയത്. രണ്ടേകാൽ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
എ.സിയുടെ ഫാൻ ഊരിമാറ്റിയ ശേഷം ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. വെള്ളിയാഴ്ച രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച അറിയുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സ്ഥാപനം അടച്ചത്. കാഷ് കൗണ്ടർ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
കടക്കുള്ളിലെ നിരീക്ഷണ കാമറ പരിശോധിച്ചു വരുകയാണെന്ന് പൊലീസ് പറഞ്ഞു. എ.സി.പി ടി.എസ്. സിനോജ്, സി.ഐ കെ.ജി. സുരേഷ്, എസ്.ഐ ഇ. ബാബു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരും പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.