കുന്നംകുളം: കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ എട്ടുവർഷം കഠിന തടവിനും 25,000 രൂപ പിഴയടക്കാനും കുന്നംകുളം പോക്സോ കോടതി വിധിച്ചു. ചാവക്കാട് എടക്കഴിയൂർ സാബിറിനെയാണ് (29) ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി എസ്. ലീഷ ശിക്ഷിച്ചത്. 2020 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുട്ടിയുടെ മാതാവ് ജോലിക്ക് പോകുന്ന സമയം വീട്ടിൽ കയറിയാണ് പ്രതി അതിക്രമം കാണിച്ചത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ്. ബിനോയിയും സഹായിയായി അഡ്വ. അമൃതയും ഹാജരായി. ചാവക്കാട് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന യു.കെ. ഷാജഹാനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.