മു​ഹ​മ്മ​ദാ​ലി

10 വ​യ​സ്സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: മ​ധ്യ​വ​യ​സ്ക​ന് അ​ഞ്ചുവ​ർ​ഷം ത​ട​വ്

കു​ന്നം​കു​ളം: 10 വ​യ​സ്സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ന് അ​ഞ്ച് വ​ർ​ഷം ത​ട​വും 30,000 രൂ​പ പി​ഴ​യും ശി​ക്ഷ. കോ​ട്ട​പ്പ​ടി ഏ​ഴി​ക്കോ​ട്ട​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദാ​ലി​യെ​യാ​ണ് (52) കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എ​സ്. ലി​ഷ ശി​ക്ഷി​ച്ച​ത്. 2021 ലാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം. ഗു​രു​വാ​യൂ​ർ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന അ​ജീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ജ​യ​പ്ര​ദീ​പാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

കേ​സി​ൽ 29 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 11 രേ​ഖ​ക​ളും തൊ​ണ്ടി​മു​ത​ലും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​നാ​യി അ​ഡ്വ. കെ.​എ​സ്. ബി​നോ​യി​യും സ​ഹാ​യി​ക​ളാ​യി അ​ഭി​ഭാ​ഷ​ക​രാ​യ അ​മൃ​ത, അ​നു​ഷ, ഗു​രു​വാ​യൂ​ർ സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ടി.​കെ. ഷി​ജു എ​ന്നി​വ​രും പ്ര​വ​ർ​ത്തി​ച്ചു. 

Tags:    
News Summary - Sexual harassment against 10-year-old girl-Middle-aged man gets five years in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.