കുന്നംകുളം: കോവിഡ് സ്ഥിരീകരിച്ച മൂന്നു ജീവനക്കാരെ പുറത്താക്കി കടയടച്ച് ഉടമസ്ഥൻ സ്ഥലംവിട്ടു. രണ്ടു വനിതകൾ ഉൾെപ്പടെയുള്ള ജീവനക്കാർ എവിടേക്ക് പോകണമെന്നറിയാതെ റോഡരികിലെ കടവരാന്തയിൽ ഇരുന്നത് മൂന്നര മണിക്കൂർ. കുന്നംകുളം ബൈജു റോഡിലെ സ്ഥാപനത്തിലാണ് സംഭവം.
ചുമട്ടുതൊഴിലാളികൾ മുഖേന വിവരമറിഞ്ഞ നഗരസഭ അധികൃതരാണ് ജീവനക്കാരെ ഇവിടെനിന്ന് മാറ്റിയത്. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എസ്. ഷീബയും നഗരസഭ കണ്‍ട്രോള്‍ റൂമിലെ ചുമതലക്കാരനായ കെ.എസ്. സുമനും ചേര്‍ന്ന് മൂവരെയും ആംബുലന്‍സില്‍ നഗരസഭ വക ഡൊമിസിലിയറി കെയര്‍ സെൻററിലേക്ക് മാറ്റുകയായിരുന്നു. ഇവരില്‍ ഒരു സ്ത്രീ അവശയായതിനാല്‍ പിന്നീട് നഗരസഭ ചെയർപേഴ്‌സൻ സീത രവീന്ദ്രന്‍ ഇടപെട്ട് മൂവരെയും താലൂക്ക് ആശുപത്രിയിലെ എസ്.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.
ജീവനക്കാരെ വഴിയില്‍ ഉപേക്ഷിച്ച കച്ചവടക്കാരെൻറ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായി നഗരസഭ സെക്രട്ടറി ടി.കെ. സുജിത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.