കുന്നംകുളം: തൊഴിലുറപ്പ് പദ്ധതിയും ക്ഷേമ പെന്‍ഷനുമെല്ലാം ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ്. എൽ.ഡി.എഫ് സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കുന്നംകുളം നിയോജക മണ്ഡലം റാലിയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്രസര്‍ക്കാര്‍ എല്ലാവിധത്തിലും സംസ്ഥാന സർക്കാറിനെ ശ്വാസം മുട്ടിക്കുകയാണ്.
കേരളം സോമാലിയയാണെന്ന് പറഞ്ഞവരെ കൊണ്ട് ഇന്ത്യക്ക് മാതൃകയാണെന്ന് പറയിപ്പിക്കാനും എല്‍.ഡി.എഫ് സര്‍ക്കാറിന് കഴിഞ്ഞു. വികസന നേട്ടങ്ങളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാറിന് കഴിയുന്നുവെന്നതിന്റെ ഉദാഹരണങ്ങളാണ് വാട്ടര്‍മെട്രോ, ഡിജിറ്റല്‍ പാര്‍ക്ക്, ദേശീയപാത, മലയോരപാത, തീരദേശപാത തുടങ്ങിയവയെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കെ.ടി. ഷാജൻ അധ്യക്ഷത വഹിച്ചു.
കെ.പി. സന്ദീപ്, എൻ.ആർ. ബാലൻ, ടി.കെ. വാസു, ഷാജി ആനിത്തോട്ടം, സി.വി. ബേബി, ബാലൻ കണിമംഗലം, നാസർ ഹമീദ്, കെ.എഫ്. ഡേവിസ്, എം. ബാലാജി, ഉഷ പ്രഭുകുമാർ, പ്രഫ കെ.ഡി. ബാഹുലേയൻ, സീത രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.