കുന്നംകുളം: തോക്കുമായി യുവാവിനെ ബസിൽനിന്ന് കസ്റ്റഡിയിലെടുത്തു. എയർ ഗൺ ആണെന്ന് മനസ്സിലായതോടെ കേസെടുക്കാതെ പറഞ്ഞു വിട്ടു. ആർത്താറ്റ് സ്വദേശിയെയാണ് കുന്നംകുളത്ത് വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്തുനിന്ന് വാങ്ങിയതാണെന്നും അറ്റകുറ്റപ്പണിക്കായി തൃശൂരിൽ കൊണ്ടുപോയി വരുകയായിരുന്നുവെന്നുമാണ് പറഞ്ഞത്.
വ്യാഴാഴ്ച രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് എത്തിയതായിരുന്നു യുവാവ്. പരിശോധനക്കിടെ യുവാവിെൻറ കൈവശം ഡോക്ടർ തോക്ക് കണ്ടതാണ് സംഭവത്തിെൻറ തുടക്കം. പിന്നീട് ആശുപത്രി വിട്ട യുവാവിനെക്കുറിച്ച് ഡോക്ടർ പൊലീസിൽ നൽകിയ വിവരത്തെ തുടർന്ന് അന്വേഷണം ഊർജിതമാക്കി. ഇതിനിടെ എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസിൽ തോക്കുമായി യുവാവ് സഞ്ചരിക്കുന്നുവെന്ന വിവരം പരന്നതോടെ പിടികൂടാൻ കുന്നംകുളം പൊലീസും സജ്ജമായി. കസ്റ്റഡിയിലെടുത്ത യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നത് കണ്ടവരും ഭീതിയിലായി. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് എയർ ഗൺ ആണെന്ന് അറിയുന്നത്. ലൈസൻസ് പോലും ഇതിന് വേണ്ടന്ന് അറിവായതോടെ വൈകീട്ട് ഇയാളെ പറഞ്ഞു വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.