കുന്നംകുളം: കുന്നംകുളം മേഖലയില്‍ മോഷണം പെരുകുന്നു. മൂന്ന് ദിവസത്തിനുള്ളിൽ മൂന്നിടത്താണ് കവർച്ചകളുണ്ടായത്. ബൈജു റോഡിലെ വ്യാപാര സ്ഥാപനത്തില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷണം പോയി. ബസ് ടെർമിനലിലെ വ്യാപാര സ്ഥാപനത്തില്‍നിന്ന് ഒരു വയസ്സായ കുട്ടിയുടെ മാല മോഷ്ടിക്കുകയും എ.ടി.എം കൗണ്ടറില്‍ മറന്നുവെച്ച മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയും ചെയ്തു.
കൂടാതെ യേശുദാസ് റോഡിലെ അല്‍-അമീന് കമീഷന് ഏജന്റ് സ്ഥാപനത്തിനുള്ളില്‍നിന്ന് മൊബൈല്‍ ഫോണ്‍ കവർന്നു. പെരുമ്പിലാവ് സ്വദേശികളായ അബ്ദുല്ലത്തീഫ്, മുഹമ്മദ് അഷറഫ് എന്നിവരുടെതായിരുന്നു സ്ഥാപനം. മോഷണ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
ഇരുപതിനായിരത്തോളം രൂപ വില വരുന്ന ഫോണാണ് കവര്‍ന്നത്. സ്ഥാപനത്തിനുള്ളിലുണ്ടായിരുന്ന ജീവനക്കാരന് പുറത്തുപോയ സമയം നോക്കിയാണ് മോഷ്ടാവ് അകത്ത് കടന്നത്. മേഖലയില്‍ മോഷണം വ്യാപകമായ സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കുന്നംകുളം പൊലീസ് തയാറാകണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.