കുന്നംകുളം: ബസ് ടെർമിനലിൽ സ്വകാര്യ ബസിൽ കയറുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകനെ മദ്യക്കുപ്പിക്കൊണ്ട് തലക്കടിച്ച സംഭവത്തിൽ മൂന്ന് എ.ബി.വി.പി പ്രവർത്തകർ അറസ്റ്റിൽ.
കീഴൂർ വിവേകാനന്ദ കോളജ് വിദ്യാർഥികളായ വെള്ളറക്കാട് താഴത്തുവളപ്പിൽ ജഗൻ (20), ചിറ്റണ്ട കുണ്ടന്നൂർ വെള്ളക്കുന്ന് വീട്ടിൽ ആദർശ് (20), ചങ്ങരംകുളം തൈക്കാട് വീട്ടിൽ ആകാശ് ശർമ (18) എന്നിവരെയാണ് കുന്നംകുളം സി.ഐ വി.സി. സൂരജ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. പിന്നീട് ചികിത്സ തേടിയെത്തിയ താലൂക്ക് ആശുപത്രിയിലും ഇരുവിഭാഗം തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഘട്ടനത്തിൽ എസ്.എഫ്.ഐ പ്രവർത്തകനായ കിഴൂർ പോളിടെക്നിക്കൽ കോളജ് മൂന്നാം വർഷ വിദ്യാർഥി കേച്ചേരി പന്തീരായിൽ സന്തോഷിനാണ് തലക്ക് പരിക്കേറ്റത്.
സംഘട്ടനത്തിൽ മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.