കുന്നംകുളം: കേച്ചേരിയിൽ പൂജ സ്റ്റോറിെൻറ മറവിൽ പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ സംഭവത്തിൽ രണ്ട് പേരെ കുന്നംകുളം പോലീസ് പിടികൂടി. ഐശ്വര്യ പൂജ കടയിൽ നിന്നാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.
കട ഉടമ ചിറനെല്ലൂർ മമ്മസ്രായില്ലത്ത് വീട്ടിൽ തസ്വീർ (37), ജീവനക്കാരനായ ഞമനേങ്ങാട് പൊറ്റമ്മേൽ വീട്ടിൽ സോമൻ (37) എന്നിവരെയാണ് എസ്.ഐ ഡി. ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വൈകീട്ടോടെ കേച്ചേരി സെന്ററിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് ചാക്കുകളിലായി സൂക്ഷിച്ച 270 പാക്കറ്റ് ഹാൻസും 48 പാക്കറ്റ് കൂൾ ലിപ്സും പൊലീസ് പിടിച്ചെടുത്തത്.
കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഇവിടെനിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തുന്നതായി പൊലീസ് പറഞ്ഞു. സി.പി.ഒമാരായ സുജിത് കുമാർ, ആന്റണി സജയൻ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.