അബിൽപോൾ

ഗാര്‍ഹിക പീഡന കേസില്‍ യുവാവ് പിടിയിൽ

കുന്നംകുളം: ഗാര്‍ഹിക പീഡനകേസില്‍ മലയാറ്റൂർ സ്വദേശിയായ യുവാവിനെ കുന്നംകുളം പൊലീസ് പിടികൂടി. മലയാറ്റൂര്‍ പനഞ്ചിക്കല്‍ വീട്ടില്‍ അബില്‍ പോളിനെയാണ് (33) കുന്നംകുളം സി.ഐ കെ.ജി. സുരേഷി​െൻറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്. കേച്ചേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.

വിവാഹ സമ്മാനമായി വീട്ടുകാര്‍ നല്‍കിയ 70 പവന്‍ സ്വര്‍ണാഭരണങ്ങളും 25 ലക്ഷം രൂപയും വിശ്വാസ വഞ്ചനയിലൂടെ തട്ടിയെടുക്കുകയും കൂടുതല്‍ പണം ആവശ്യപ്പെട്ട്​ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്നാണ്​ കേസ്​.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പൊലീസ് സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഇ. ബാബു, എ.എസ്.ഐമാരായ ഗോകുലന്‍, വിന്‍സെൻറ്​, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സന്ദീപ്, സുജിത്, അജീഷ് കുര്യന്‍ എന്നിവരുമുണ്ടായിരുന്നു.

Tags:    
News Summary - Young man arrested in domestic violence case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.