കുന്നംകുളം: കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു. ചൂണ്ടൽ വെള്ളാടമ്പിൽ വിനോദിെൻറ ഭാര്യ ശ്രീജയാണ് (32) വെള്ളിയാഴ്ച മരിച്ചത്. പ്രസവത്തിലെ കുഞ്ഞ് രക്ഷപ്പെട്ടു.
മൂന്നാമത്തെ പ്രസവത്തിനായാണ് യുവതിയെ 18ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ആറിന് യുവതി പ്രസവിച്ചു. തുടർന്നുണ്ടായ രക്തസ്രാവം നിൽക്കാത്ത സാഹചര്യത്തിൽ ഗുരുതരാവസ്ഥയിലായ യുവതിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച യുവതി അൽപ സമയശേഷം മരിക്കുകയായിരുന്നു.
സംഭവത്തിൽ യുവതിയുടെ സഹോദരൻ തിരുമറ്റക്കോട് കളത്തിൽപടി ശ്രീജിത്തിെൻറ പരാതിയിലാണ് അസ്വഭാവിക മരണത്തിന് കേസെടുത്തത്. പരാതി പ്രകാരം സഹോദരെൻറ മൊഴിയെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.എന്നാൽ, ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നും ആക്ഷേപമുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് സി.ഐ സൂരജ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.