തൃശൂർ: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ഒപ്പിട്ട ഭരണഘടനയും അനുമോദനക്കത്തും നെഞ്ചോട് ചേർക്കുകയാണ് അഞ്ചാം ക്ലാസുകാരി ലിഡ്വിന. കോവിഡ് വ്യാപനം തടയുന്നതിൽ ഇടപെടൽ നടത്തിയതിന് സുപ്രീംകോടതിയെ പ്രശംസിച്ച് ലിഡ്വിന അയച്ച കത്തിനുള്ള മറുപടി ആയാണ് അനുമോദനക്കത്ത് ലഭിച്ചത്. അതിനു മുമ്പ് ചീഫ് ജസ്റ്റിസിെൻറ പേഴ്സനൽ സ്റ്റാഫ് രണ്ടുതവണ വിളിച്ചിരുന്നു. ചീഫ് ജസ്റ്റിസിന് വലിയ സന്തോഷമായെന്ന് പറഞ്ഞായിരുന്നു ആദ്യ വിളി. സമ്മാനവും കത്തും ലിഡ്വിന പഠിക്കുന്ന പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിെൻറ വിലാസത്തിലാണ് ആദ്യം അയച്ചത്. രണ്ടാമത്തെ ഫോൺവിളിയിൽ വീട്ടിലെ വിലാസം വാങ്ങി വീട്ടിലേക്ക് അയക്കുകയാണ് ഉണ്ടായത്.
രാജ്യത്തുടനീളമുള്ള വാര്‍ത്തകളെയും സംഭവങ്ങളെയും ലിഡ്വിന നിരീക്ഷിക്കുന്നതില്‍ തനിക്ക് മതിപ്പുണ്ടെന്ന് ചീഫ് ജസ്റ്റിസ് കത്തില്‍ പറയുന്നു. ''രാജ്യത്ത് നടന്ന സംഭവങ്ങള്‍ നിരീക്ഷിച്ച രീതിയും പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ആളുകളുടെ ക്ഷേമത്തിനായി പ്രകടിപ്പിച്ച ആശങ്കയും എന്നെ ശരിക്കും ആകര്‍ഷിക്കുന്നു. നിങ്ങള്‍ ജാഗ്രതയുള്ള, വിവരമുള്ള, ഉത്തരവാദിത്തമുള്ള ഒരാളായി വളരുമെന്ന് എനിക്ക് ഉറപ്പുണ്ട്, അത് രാഷ്ട്രനിര്‍മാണത്തിന് വളരെയധികം സംഭാവന ചെയ്യും'' -ചീഫ് ജസ്റ്റിസ് കത്തില്‍ വ്യക്തമാക്കി.
ഡൽഹിയിൽ ഓക്സിജൻ കിട്ടാതെ ആളുകൾ മരിക്കുന്നത് പത്രത്തിൽ വായിച്ച് വേദനയോടെ മകൾ പങ്കുവെച്ചിരുന്നതായി പിതാവ് തൃശൂർ ഡിവിഷൻ തപാൽ വകുപ്പിൽ ജോലി ചെയ്യുന്ന കുറ്റിക്കാട്ട് വീട്ടിൽ ജോസഫ് കെ. ഫ്രാൻസിസ് പറഞ്ഞു. തുടർ ദിവസങ്ങളിൽ സുപ്രീംകോടതി ഇടപെടൽ വന്നതോടെ മരണനിരക്ക് കുറഞ്ഞതിൽ കുട്ടി ഏറെ സേന്താഷിച്ചു. ഇതോടെയാണ് ചീഫ് ജസ്റ്റിസിന് കത്ത് അയച്ചത്.
ചീഫ് ജസ്റ്റിസ് നേരിട്ട് മറുപടി അയച്ചതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും ഒരിക്കലും മറുപടി പ്രതീക്ഷിച്ചിരുന്നില്ലെന്നും ലിഡ്വിന പറഞ്ഞു. ജോസഫിെൻറ മൂന്നു മക്കളില്‍ ഇളയ മകളാണ് ലിഡ്വിന. മാതാവ് ബിന്‍സി തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് സ്കൂൾ അധ്യാപികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.