ആമ്പല്ലൂർ: തൃക്കൂർ കിഴക്കേ കള്ളായിയില്‍ മിന്നല്‍ ചുഴലി. ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ അഞ്ഞൂറിലധികം വാഴകൾ ഒടിഞ്ഞ് നശിച്ചു. മാന്തോട്ടത്തില്‍ ജെസ്റ്റിന്റെ മുന്നൂറിലധികം വാഴകളും കൊളമാത്ത് പ്രകാശൻ, സുഭാഷ്, ഭവദാസ് എന്നിവരുടെ 200 വാഴകളുമാണ് കാറ്റില്‍ നശിച്ചത്. പ്രദേശത്ത് തെങ്ങുകളും മരങ്ങളും കടപുഴകി വീണിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം.
എട്ടു മാസം പ്രായമായ കുലച്ച വാഴകളാണ് ഒടിഞ്ഞു വീണത്. ഓണ വിപണി ലക്ഷ്യമാക്കി കൃഷിചെയ്ത വാഴകൾ നശിച്ചതോടെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. തൃക്കൂർ കൃഷിഭവൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
കയ്പമംഗലം: ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റിലും മഴയിലും കയ്പമംഗലത്ത് നാശനഷ്ടം. കയ്പമംഗലം ദേവമംഗലം ക്ഷേത്രത്തിന് സമീപം മാവിൻ കൊമ്പ് ഒടിഞ്ഞ് വീണ് വീട് ഭാഗികമായി തകർന്നു. ചാണാടിക്കൽ ശിവരാമന്റെ വീടാണ് തകർന്നത്. രാത്രി 10 ഓടെയാണ് കനത്ത കാറ്റും മഴയും ഉണ്ടായത്. സംഭവ സമയം വീടിനകത്ത് ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പെരിഞ്ഞനം ചക്കരപ്പാടത്ത് കാറ്റിൽ തെങ്ങ് ഒടിഞ്ഞ് വീണ് വൈദ്യുതി തൂൺ തകർന്നു. മിന്നലിൽ നിരവധി വീടുകളിൽ വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.