മാള: കാമ്പസിന്റെ താളവും സംഗീതത്തിന്റെ മേളവും സംഗമിക്കുന്ന ഉത്സവ രാവിന് മാള ഒരുങ്ങി. സൗഹൃദത്തിന്റെ ആഘോഷവുമായി മാധ്യമം സംഘടിപ്പിക്കുന്ന ‘ബീറ്റ്സ് ഓഫ് ഫ്രണ്ട്ഷിപ് വിത്ത് വൈറൽ സൂപ്പർ സ്റ്റാർസ്’ മ്യൂസിക്കൽ മെഗാ ഇവന്റ് ഞായറാഴ്ച നടക്കും.
മാള ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലാണ് പരിപാടി അരങ്ങേറുക. റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷക മനസ്സിൽ ഇടംനേടിയ വൈറൽ താരങ്ങളാണ് സംഗീതസന്ധ്യ നയിക്കുക. നിരവധി ഷോകളിലൂടെയും ചാനലുകളിലൂടെയും പുതുതലമുറയുടെ ശബ്ദമായി വിസ്മയിപ്പിച്ച ജാസിം ജമാൽ, ഇന്ത്യയിലെ റിയാലിറ്റി ഷോ തരംഗമായി മാറിയ വൈഷ്ണവ് ഗിരീഷ്, എ.ആർ. റഹ്മാന്റെ ശബ്ദത്തിൽ മാസ്മരിക സംഗീതമൊരുക്കാൻ നിഖിൽ പ്രഭ, മെലഡികളുമായി വിസ്മയിപ്പിക്കാൻ ശിഖ പ്രഭാകർ, വയലിനിൽ മാന്ത്രികത തീർക്കാൻ വേദമിത്ര, ഹിറ്റ് പാട്ടുകളുമായി യുവതലമുറയുടെ ഹരമായി മാറിയ ശബ്ദത്തിനുടമ ക്രിസ്റ്റകല, ശബ്ദാനുകരണ കലയിൽ പുത്തൻ തരംഗം തീർക്കുന്ന സിദ്ദീഖ് റോഷൻ, നിരവധി ഷോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയും അവതാരകയുമായ ഡയാന ഹമീദ് തുടങ്ങി വൻ താരനിര ബീറ്റ്സ് ഓഫ് ഫ്രണ്ട്ഷിപ്പിൽ അണിനിരക്കും.
സംഗീത സന്ധ്യയോടനുബന്ധിച്ച് ആകർഷകമായ നിരവധി പരിപാടികളും അരങ്ങേറും. വൈകുന്നേരം 6.30നാണ് പരിപാടി ആംഭിക്കുക. വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
മാധ്യമം ജോയന്റ് എഡിറ്റർ പി.ഐ. നൗഷാദ്, പരിപാടിയുടെ ടൈറ്റിൽ സ്പോൺസറായ ജോസ് ആലുക്കാസ് മാനേജിങ് ഡയറക്ടർ ജോൺ ആലുക്ക, ‘ബ്രോട്ട് റ്റു യു ബൈ സ്പോൺസർ’ കെ.എൽ.എഫ് നിർമൽ വെർജിൻ കോക്കനട്ട് ഓയിൽ മാനേജിങ് ഡയറക്ടർ സണ്ണി ഫ്രാൻസിസ്, സഹ സ്പോൺസർ പ്രൈം റൂഫിങ് മാനേജിങ് ഡയറക്ടർ ജോസഫ് മാത്യു, കളേർഡ് ബൈ സ്പോൺസർ ആംകോസ് എക്സ് എൽ പെയിന്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് മാർക്കറ്റിങ് മാനേജർ കെ.എച്ച്. സൈദലവി, വെന്യു പാർട്ട്ണറായ മാള ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ സാനി എടാട്ടുകാരൻ, ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, ഇവന്റിന്റെ ഹോസ്പിറ്റാലിറ്റി പാർട്ട്ണർ കൊടുങ്ങല്ലൂർ സീ ഷോർ റെസിഡൻസി സി.ഇ.ഒ ഇ.എസ്. ഹുസൈൻ തുടങ്ങിയവർ പങ്കെടുക്കും.
പാസ് മൂലം പ്രവേശനം അനുവദിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി വൈകീട്ട് 5.30ന് ഗേറ്റ് തുറക്കും. പ്രവേശന പാസ് മാള ഹോളി ഗ്രേസ് പ്രദർശന നഗരിയിലെ മാധ്യമം സ്റ്റാളിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.