മാള: കുഴി ഒന്ന് കുത്താൻ കൊട്ടാരം ഉദ്യോഗസ്ഥന്റെ അനുമതി വേണമെന്ന്. മാള ടൗണിനും സമീപ സ്ഥലത്തും കുഴിക്കുന്നതിനും നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനുമാണ് പുരാവസ്തു വകുപ്പിന്റെ അനുമതി തേടണമെന്ന നിബന്ധന.
മാള പഞ്ചായത്തിന്റെ കൈവശമുള്ള മാള കടവ് വില്ലേജ് ഹട്ട് കെട്ടിടത്തിൽ എം.എൽ.എ ഫണ്ടിൽ ശൗചാലയം അനുവദിച്ചിരുന്നു. മാള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇതിന് അനുമതി തേടി. ഇതിന് മറുപടിയായാണ് നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുള്ളത്.
പഞ്ചായത്ത് നടത്തുന്ന നിർമാണപ്രവർത്തനങ്ങൾക്കും ഇത് ബാധകമാണ്. മാള ടൗണിലെ സിനഗോഗിൽ നിന്ന് 170 മീറ്റർ ദൂരത്തിലുള്ള പഞ്ചായത്ത് കൈവശം വെച്ചിട്ടുള്ള കെട്ടിടത്തിൽ നിർമാണം നടത്തുന്നതിനും നിബന്ധന ബാധകമാണ്. സംരക്ഷിത സ്മാരകത്തിന് ഹാനികരമല്ലെങ്കിലും നിർമാണത്തിന് മുൻകൂർ അനുമതി ലഭിക്കാൻ തൃശൂരിലെ ശക്തൻ തമ്പുരാൻ കൊട്ടാരം ചുമതലയുള്ള ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും കുഴിയ്ക്കുമ്പോൾ എന്തെങ്കിലും പുരാവസ്തുക്കൾ ലഭിച്ചാൽ നിർമാണം നിർത്തിവെച്ച് അറിയിക്കണമെന്നും പുരാവസ്തു വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.