ചെന്ത്രാപ്പിന്നി: എടത്തിരുത്തി അയിനിച്ചോടിൽ മാരകായുധങ്ങളുമായെത്തിയ സംഘം യുവാവിനെയും കുടുംബത്തെയും ആക്രമിച്ചു. വീടിെൻറ ജനൽപാളിയും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും അക്രമികൾ അടിച്ചുതകർത്തു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
അയിനിച്ചോട് പരിസരത്ത് താമസിക്കുന്ന വെട്ടിയാട്ടിൽ കുഞ്ഞാണ്ടി എന്ന് വിളിക്കുന്ന സനിലിനും (33) അച്ചൻ ശങ്കരൻകുട്ടിക്കും നേരെയാണ് ആക്രമണമുണ്ടായത്. രാത്രി വീടിന് മുന്നിലെ വരാന്തയിൽ കിടക്കുകയായിരുന്ന സനിലിനെ മാരകായുധങ്ങളുമായെത്തിയ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും, വീടിെൻറ ജനൽ പാളിയും, ട്യൂബ് ലൈറ്റും, കസേരയും അക്രമികൾ തല്ലിതകർത്തു. സനിലിെൻറ കൈക്ക് വടിവാൾ കൊണ്ടുള്ള വെട്ടേറ്റിട്ടുണ്ട്.
ദേഹമാസകലം ഇരുമ്പ് പൈപ്പ് കൊണ്ടുള്ള അടിയേറ്റ നിലയിലാണ്. ആക്രമണം കണ്ട് തടയാൻ എത്തിയ ശങ്കരൻക്കുട്ടിയെയും ആക്രമിച്ചു. ഇരു കൈകൾക്കും ഇരുമ്പ് പൈപ്പ് കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും പൊലീസെത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ചെന്ത്രാപ്പിന്നി സ്വദേശി ലിബീഷിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്ന് സനിൽ പറഞ്ഞു. രണ്ട് വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന സനിൽ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.