ആമ്പല്ലൂർ: പാലപ്പിള്ളി കുണ്ടായിയിൽ പുലിയിറങ്ങി പശുവിനെ കൊന്നു. കുണ്ടായി കൊല്ലേരി കുഞ്ഞുമുഹമ്മദിന്റെ പശുവിനെയാണ് പുലി കൊന്നത്. രണ്ടാഴ്ച മുമ്പ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ പശുവിനെയാണ് വീണ്ടും പുലി ആക്രമിച്ച് കൊന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ വെള്ളം കൊടുക്കാൻ എത്തിയ വീട്ടുകാരാണ് തോട്ടത്തിൽ പശുവിനെ ചത്തനിലയിൽ കണ്ടത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പശുവിനെ ആക്രമിച്ചത് പുലിയിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ജനവാസ മേഖലയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവായതോടെ നാട്ടുകാർ ഭീതിയിലാണ്.
അതിരപ്പിള്ളി: മലക്കപ്പാറയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ടയാളെ കാട്ടാന ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഉൾവനത്തിലെ അടിച്ചിൽത്തൊട്ടി ഊരിലെ തമ്പാനാണ് (50) പരിക്കേറ്റത്. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി അടിച്ചിൽത്തൊട്ടി കോളനിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. കാലിന് പരിക്കേറ്റതിനെ തുടർന്ന് അവശനിലയിലായ തമ്പാൻ കാട്ടിൽ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കോളനിക്കാർ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. തുടർന്ന് ആംബുലൻസ് എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.