ചെറുതുരുത്തി: ദുബൈയിൽ അജ്ഞാതരുടെ ആക്രമണത്തിൽ പരിക്കേറ്റ വരവൂർ പഞ്ചായത്തിലെ തളി സ്വദേശിയായ യുവാവ് ചികിത്സ സഹായം തേടുന്നു. തളിക്കുളങ്ങര വീട്ടിൽ പരേതനായ മൊയ്തീന്റെ മകൻ നാസറാണ് സഹായം തേടുന്നത്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ദുബൈയിലെ പാർക്കിലിരിക്കുമ്പോൾ അജ്ഞതരെത്തി ക്രിക്കറ്റ് ബാറ്റ് കൊണ്ട് ആക്രമിക്കുകയായിരുന്നു.
കൈയിലുണ്ടായിരുന്ന പണവുമായി സംഘം കടന്നു. അടിയുടെ ആഘാതത്താൽ നാസറിന് ബോധം നഷ്ടപ്പെട്ടു. ശിരസിന് താഴെ പൂർണമായും തളർന്ന നാസറിന് നാട്ടുകാരുടെ സഹായത്താൽ ചികിത്സ തുടർന്നതോടെ നല്ല രീതിയിൽ സംസാരിക്കാനും കൈകാലുകൾ ചലിപ്പിക്കാനും തുടങ്ങി. മാസതോറും ലക്ഷക്കണക്കിന് രൂപയാണ് ചികിത്സക്കായി ചെലവ് വരുന്നത്.
സ്വന്തമായുണ്ടായിരുന്ന സ്ഥലം വിറ്റ് വാടകക്കാണ് പ്രായമായ മാതാവ് ഫാത്തിമയും ഭാര്യയും രണ്ട് പെൺകുട്ടികളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. മികച്ച ചികിത്സ ലഭ്യമായാൽ നാസർ പഴയ രൂപത്തിൽ എത്തുമെന്നാണ് പറയുന്നത്. സഹായം സ്വീകരിക്കാനായി ഭാര്യ പി.എം. ആയിശയുടെ പേരിൽ ചികിത്സ പദ്ധതി ആരംഭിച്ചിട്ടുണ്ട്. എസ്.ബി.ഐ വരവൂർ ബ്രാഞ്ച്. അക്കൗണ്ട് നമ്പർ: 67122934071. IFSC: SBIN0070564. ഗൂഗ്ൾ പേ/ഫോൺ പേ നമ്പർ: 9747401245.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.