മതിലകം: കൂർക്ക കൃഷിക്ക് മണ്ണൊരുക്കി. വിളഞ്ഞത് കപ്പലണ്ടി. ഇതോടെ തീരദേശ മണ്ണ് കപ്പലണ്ടി കൃഷിക്കും അനുയോജ്യമാണെന്ന് കൂടുതൽ വ്യക്തമായി. കടലിനോട് ചേർന്നുകിടക്കുന്ന കൂളിമുട്ടം കുടുംബാരോഗ്യ കേന്ദ്രം അങ്കണത്തിലാണ് ഒന്നാന്തരം കപ്പലണ്ടി വിളവെടുത്തത്. പൊക്കളായ് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു നാല് സെൻറിലെ കൃഷി. കൂട്ടായ്മ കൂർക്കത്തല നടാനാണ് മണ്ണ് പാകപ്പെടുത്തിയത്.
എന്നാൽ, കൂർക്കത്തല യഥാസമയം കിട്ടിയില്ല. ഇതോടെ 16ാം വാർഡ് മെംബർ ഹേമലതയുടെ ഭർത്താവ് തോട്ടാരത്ത് ഗോപാലെൻറ അഭിപ്രായപ്രകാരം കപ്പലണ്ടിക്കുരു നട്ടു. ഏകദേശം എട്ട് കിലോഗ്രാം കപ്പലണ്ടി ലഭിച്ചതായി കൂട്ടായ്മ ഭാരവാഹിയും പാപ്പിനിവട്ടം ബാങ്ക് പ്രസിഡൻറുമായ ഇ.കെ. ബിജു പറഞ്ഞു. മതിലകം പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രനും മെംബർ ഹേമലത ഗോപാലനും ഇ.കെ. ബിജുവും ചേർന്നാണ് വിളവെടുപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.