മതിലകം: ദേശീയപാതയിൽ മരക്കൊമ്പുകൾ വീഴുന്നത് പതിവാകുന്നു. ഇത് മൂലമുണ്ടാകുന്ന അപകടങ്ങളും വർധിക്കുകയാണ്. ദേശീയപാത വഴിയുള്ള യാത്രികർക്ക് പരിക്കേൽക്കുന്നതും വാഹനങ്ങൾക്ക് മേൽ മരങ്ങളും കൊമ്പുകളും വീഴുന്നതും പതിവാണ്. മരം വീഴുന്നതോടെ രൂപപ്പെടുന്ന ഗതാഗത തടസ്സങ്ങളും വൈദ്യുതി സ്തംഭനവും പതിവാണ്. റോഡരികിൽ വളർന്ന് വലുതായി നിൽക്കുന്ന മരങ്ങളുടെ കൂറ്റൻ കൊമ്പുകളാണ് ഇടക്കിടെ ചീന്തി വീഴുന്നത്. മരങ്ങൾ കടപുഴകി വീഴുന്നതും കുറവല്ല.
കൊടുങ്ങല്ലൂർ മുതൽ വടക്കോട്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം മതിലകം പള്ളിവളവിന് പടിഞ്ഞാറ് ഭാഗത്ത് രാത്രി മരക്കൊമ്പ് നിലംപൊത്തിയതോടെ വൈദ്യുതി കമ്പികൾ പൊട്ടിവീണ് അപകടാവസ്ഥയുണ്ടായി. രണ്ടാഴ്ച മുമ്പ് മതിലകം കണ്ടെയിനർ ടെർമിനലിന് സമീപം പാർക്ക് ചെയ്തിരുന്ന കാർ മരം വീണ് തകർന്നിരുന്നു. അപകടാവസ്ഥയിലുള്ള മരക്കൊമ്പുകൾ വെട്ടിമാറ്റാൻ പരാതി നൽകിയിട്ടും അധികൃതർ അവഗണിക്കുന്നതായി ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.