മറ്റത്തൂർ: കാടുവളർന്നും മാലിന്യങ്ങൾ നിറഞ്ഞും ശോച്യാവസ്ഥയിലായ മറ്റത്തൂർ ഇറിഗേഷൻ കനാലിന് ശാപമോക്ഷമാകുന്നു. തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി നീരൊഴുക്ക് സുഗമമാക്കുന്ന തരത്തിൽ കനാലിനെ വീണ്ടെടുക്കാനുള്ള പണികൾക്ക് തുടക്കം കുറിച്ചു. 19 കിലോമീറ്റർ വരുന്ന മറ്റത്തൂർ ഇറിഗേഷൻ കനാലിനെ 7500 തൊഴിൽ ദിനങ്ങളിലൂടെ തൊഴിലാളികൾ വൃത്തിയാക്കും. പദ്ധതിയുടെ ഉദ്ഘാടനം കനാലിന്റെ വാലറ്റത്തുള്ള 21ാം വാർഡിൽ മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിർവഹിച്ചു.
വാർഡ് അംഗം ദിവ്യ സുധീഷ്, കൊടകര ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എം.എൽ. വിനു, ഗോപി കുണ്ടനി, തൊഴിലുറപ്പ് തൊഴിലാളികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മറ്റത്തൂർ മുതൽ വെള്ളികുളങ്ങര വരെയാണ് കനാൽ വൃത്തിയാക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇറിഗേഷൻ വകുപ്പ് കരാറുകാരെ നിയോഗിച്ചാണ് കനാൽ വൃത്തിയാക്കിയിരുന്നത്. കനാലിൽനിന്ന് കൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള സംവിധാനം പഞ്ചായത്ത് അറ്റകുറ്റപണി നടത്തി പ്രവർത്തന ക്ഷമമാക്കുമെന്ന് പ്രസിഡൻറ് അശ്വതി വിബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.