തൃശൂർ: മഴ കനത്ത സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ എല്ലാ താലൂക്കുകളിലും മണ്ണ്, പാറ ഉൾപ്പെടെ ഖനന പ്രവർത്തനങ്ങൾ നിരോധിച്ച് ജില്ല കലക്ടർ എസ്. ഷാനവാസ് ഉത്തരവിട്ടു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്.
എല്ലാ താലൂക്കുകളിലും അതീവ ജാഗ്രത പാലിക്കാൻ കലക്ടർ തഹസിൽദാർമാർക്ക് നിർദേശം നൽകി. തഹസിൽദാർമാരും വകുപ്പുകളുടെ പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്ത വീഡിയോ കോൺഫറൻസിൽ സ്ഥിതിഗതികൾ വിലയിരുത്തി.
പുഴകളിൽ ജലനിരപ്പുയരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ആവശ്യമെങ്കിൽ ക്യാമ്പുകളിലേക്ക് മാറ്റും. പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗങ്ങളെ വിവിധ മേഖലകളിൽ വിന്യസിക്കും. തീരപ്രദേശത്തും മലയോരത്തും നിതാന്ത ജാഗ്രത പുലർത്താനും നടപടികൾ സ്വീകരിക്കാനും കലക്ടർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.