ഹൈ​ദ​ർ

മൊബൈൽ ഷോപ്പിലെ കവർച്ച: പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ലക്ഷ്മി സിനിമാസിന് സമീപമുള്ള മൊബൈൽ ഷോപ് കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയുടെ മൊബൈൽ ഫോണുകൾ മോഷണം നടത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ.

ആക്രികടകളിൽ പണിയെടുക്കുന്ന ഡൽഹി സ്വദേശി ഹൈദർ (30) ആണ് പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

ആലപ്പുഴയിൽ താമസിച്ചിരുന്ന ഇയാൾ അവിടെ ഒരു ആക്രി കടയിൽ ജോലി ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സംഘം എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

മോഷ്ടാക്കൾ ഉപയോഗിക്കുന്ന ആക്രിവണ്ടിയും സൈക്കിളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതിയുമായി മൊബൈൽ ഷോപ്പിൽ പൊലീസ് തെളിവെടുപ്പ് നടത്തി. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരൻ, ഐ.എസ്.എച്ച്.ഒ ഇ.ആർ. ബൈജു, എസ്.ഐ അജിത്, എസ്.സി.പി.ഒ രാജൻ, സി.പി.ഒമാരായ ഫൈസൽ, നിഖിൽ, ഹോംഗാർഡ് രാജേന്ദ്രൻ, ജോൺസൻ എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് നടത്തിയത്.

ഫോണുകൾ പ്രതികൾ ചാക്കിലാണ് കടത്തിയത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം റിക്കവറി ഉൾപെടെ നടത്തും. കേസിൽ പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട്പേരെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Mobile Shop Robbery-Accused Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.