ഇരിങ്ങാലക്കുട: സമ്പാദ്യം മുഴുവൻ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചവർ തീരാദുരിതത്തിൽ കഴിയുമ്പോൾ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ഡോ. ആർ. ബിന്ദു കോടികൾ ചെലവഴിച്ച് 'വർണക്കുട' നടത്തുകയായിരുന്നെന്ന് മുൻ ഡി.സി.സി പ്രസിഡന്‍റ് എം.പി. വിൻസെന്‍റ്. തിരുവോണനാളിലും നിക്ഷേപകർക്ക് ചെറിയ തുകപോലും അനുവദിപ്പിക്കാൻ ശ്രമിക്കാതെ മന്ത്രി സ്വന്തം ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടിയെന്നും നിക്ഷേപകരെ സർക്കാർ വഞ്ചിച്ചതായും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി. വഞ്ചിക്കപ്പെട്ട നിക്ഷേപകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നിക്ഷേപർക്ക് പണം എത്രയുംവേഗം തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി തിരുവോണ നാളിൽ മാപ്രാണത്ത് നടത്തിയ പട്ടിണിസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് ബൈജു കുറ്റിക്കാടൻ അധ‍്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ആന്‍റോ പെരുമ്പുള്ളി, സതീഷ് വിമലൻ, കെ.കെ. ശോഭനൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.