അതിരപ്പിള്ളി: റോഡിലെ ചളിയും വെള്ളക്കെട്ടും കാട്ടുപൊന്തകളും അതിരപ്പിള്ളി വിനോദ സഞ്ചാരികൾക്ക് ഭീഷണി. മഴ കനത്തത്തോടെയാണ് ആനമല റോഡിൽ അപകട ഭീഷണിയായി വെള്ളക്കെട്ടും ചളിക്കെട്ടും രൂപപ്പെട്ടിട്ടുള്ളത്. ശ്രദ്ധയോടെ വാഹനമോടിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്. മൺസൂൺ സീസൺ ആയതിനാൽ ധാരാളം വിനോദ സഞ്ചാരികളാണ് അതിരപ്പിള്ളിയിലേക്ക് പോകുന്നത്.
ആനമല റോഡിലെ ചിക്ലയി, വെറ്റിലപ്പാറ 14, പഞ്ചായത്ത് ഓഫിസ്, വെറ്റിലപ്പാറ 15, പിള്ളപ്പാറ എന്നിവിടങ്ങളിലെ വളവുകളിലാണ് മണ്ണ് അടിഞ്ഞുകൂടി വെള്ളം കെട്ടിനിൽക്കുന്നത്. ഇവിടങ്ങളിൽ വളവ് തിരിഞ്ഞ് എത്തുന്ന സഞ്ചാരികളുടെ അടക്കം വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്.
അതുപോലെ തുമ്പൂർമുഴി മുതലുള്ള ഭാഗങ്ങളിൽ പല വളവുകളിലും എതിർഭാഗത്തുനിന്നുള്ള കാഴ്ച മറക്കുന്ന രീതിയിൽ കാടുകളും പാതയക്കിരുവശവും തഴച്ചു വളർന്നിട്ടുണ്ട്.ശനി, ഞായർ ദിവസങ്ങളിൽ വലിയ രീതിയിൽ സഞ്ചാരികൾ അതിരപ്പിള്ളി മേഖലയിലേക്ക് എത്താൻ സാധ്യതയുണ്ട്.
ആനമല പാതയുടെ വിവിധ ഭാഗങ്ങളിൽ അപകടകരമായ രീതിയിൽ ഉണ്ടായിരിക്കുന്ന വെള്ളക്കെട്ടും കാടുകളും നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ അതിരപ്പിള്ളി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കെ.എസ്. സുനിൽകുമാർ, അജയ് ജനാർദനൻ, കെ.ആർ. കൈലാസ്, സി.ആർ. ശ്രീനാഥ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.