നഗരസഭ തെരഞ്ഞെടുപ്പ്: സി.പി.എം ലോക്കൽ കമ്മിറ്റികളിൽ അഴിച്ചുപണി വരും

ഗുരുവായൂർ: നഗരസഭ തെരഞ്ഞെടുപ്പിന് മുമ്പായി സി.പി.എമ്മി​െൻറ ലോക്കൽ കമ്മിറ്റികൾ അഴിച്ചുപണിയും. നഗരസഭ പരിധിയിലെ ചില ലോക്കൽ സെക്രട്ടറിമാരെ തന്നെ മാറ്റുമെന്നാണ് സൂചന.

20 വർഷമായി ഗുരുവായൂരി​െൻറ ഭരണം എൽ.ഡി.എഫിനാണെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്​ടമായിരുന്നു. സ്വതന്ത്രയായി മത്സരിച്ച പ്രഫ. പി.കെ. ശാന്തകുമാരിയുടെ പിന്തുണയോടെയാണ് ഭരണം നിലനിർത്തിയത്. ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഇത്തവണ ഉണ്ടാവരുതെന്ന നിർബന്ധത്തിലാണ് സി.പി.എം നേതൃത്വം.

ഇതി​െൻറ ഭാഗമായാണ് രണ്ട് ലോക്കൽ കമ്മിറ്റികളിൽ ഇടക്കാല അഴിച്ചുപണി വരുന്നത്. കമ്മിറ്റികളെ ഊർജസ്വലമാക്കണമെന്ന ആവശ്യത്തി​െൻറ ഭാഗമായി കൂടിയാണ് മാറ്റങ്ങൾ. അടുത്ത ദിവസം തന്നെ ജില്ല നേതാക്കളുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട ലോക്കൽ കമ്മിറ്റികളുടെ യോഗം ചേരും.

നഗരസഭയുടെ ഭരണനേതൃത്വത്തിലുണ്ടായിരുന്ന പലർക്കും ലോക്കൽ കമ്മിറ്റിയുടെ ചുമതലകൾ നൽകാൻ നീക്കമുണ്ട്. കോൺഗ്രസുമായി പിണങ്ങിനിൽക്കുന്ന ചിലർ അടുത്ത തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫുമായി സഹകരിക്കാനും ധാരണ‍യായിക്കഴിഞ്ഞു.

ഇതി​െൻറ പ്രാഥമിക ചർച്ചകൾ സി.പി.എം നേതാക്കളുടെ സാന്നിധ്യത്തിൽ നടന്നു. വരുന്ന തെരഞ്ഞെടുപ്പിൽ നഗരസഭാധ്യക്ഷ സ്ഥാനം പൊതുവിഭാഗത്തിനാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.