തൃശൂർ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആശ്വാസമായത് 75,413 കുടുംബങ്ങൾക്ക്. ഏഴു മാസത്തിനിടെ 17.50 ലക്ഷം തൊഴിൽ ദിനങ്ങളാണ് ജില്ലയിൽ സൃഷ്ടിച്ചത്. സംസ്ഥാന സർക്കാറിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായും നിരവധി പ്രവൃത്തികൾ നടപ്പാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം ഫാം പോണ്ട് -181, പശുത്തൊഴുത്ത് -1156, ആട്ടിൻകൂട് -1306, കോഴിക്കൂട് -1171, അസോള ടാങ്ക് -286, തീറ്റപ്പുൽകൃഷി -582 എന്നിങ്ങനെ സാധാരണക്കാരായ കുടുംബങ്ങൾക്ക് ജീവനോപാധി ലഭ്യമാക്കാനും തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധിച്ചു. കേരള ട്രൈബൽസ് പദ്ധതി പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം 509 പട്ടികവർഗ കുടുംബങ്ങൾക്കാണ് നൂറു ദിവസത്തിന് മുകളിൽ തൊഴിൽ നൽകിയത്. 107 കുടുംബങ്ങൾ 150 ദിവസവും 123 കുടുംബങ്ങൾ 200 ദിവസം പൂർത്തീകരിച്ചതും പദ്ധതിയുടെ അഭിമാന നേട്ടമായി.
എല്ലാ ട്രൈബൽ കുടുംബങ്ങൾക്കും 200 ദിവസം തൊഴിൽ നൽകുന്ന സംസ്ഥാന സർക്കാറിന്‍റെ ട്രൈബൽ പ്ലസ് പദ്ധതിയിലൂടെ അവരുടെ സാമൂഹിക സാമ്പത്തിക വികസനംകൂടി ലക്ഷ്യമിടുന്നു. തൊഴിലുറപ്പ് പദ്ധതിയും പട്ടികവർഗ വികസന വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിൽരഹിതരായ 18 തികഞ്ഞ മുഴുവൻ പട്ടികവർഗ കുടുംബാംഗങ്ങൾക്കാണ് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.