ജി​ല്ല​യി​ൽ ഇ​ന്നാ​രം​ഭി​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സ്സി​നാ​യെ​ത്തി​യ

മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും ചെ​മ്പൂ​ത്ര​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ം

ന​വ​കേ​ര​ള സ​ദ​സ്സി​ന് തൃ​ശൂ​ർ ജി​ല്ല​യി​ൽ ഇ​ന്ന് തു​ട​ക്കം

തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സ്സി​ന് ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച തു​ട​ക്കം. നാ​ലു​നാ​ളി​നി​ട​യി​ൽ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ന് വ​രെ വേ​ദി​യാ​വു​ന്ന​താ​ണ് ജി​ല്ല​യി​ലെ പ​രി​പാ​ടി. പാ​ല​ക്കാ​ട് പ​രി​പാ​ടി ക​ഴി​ഞ്ഞ് രാ​ത്രി വൈ​കി ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും അ​തി​ർ​ത്തി​യി​ൽ വ​ര​വേ​റ്റു.

രാ​മ​നി​ല​യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ത​ങ്ങു​ന്ന​ത്. വ്യാ​ഴാ​ഴ്ച വ​രെ​യാ​ണ് ജി​ല്ല​യി​ൽ ന​വ​കേ​ര​ള സ​ദ​സ്സ്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലും വ്യാ​ഴാ​ഴ്ച ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ലു​മാ​ണ് പ​ര്യ​ട​നം. ര​ണ്ട് പ്ര​ഭാ​ത സ​ദ​സ്സു​ക​ള്‍ ഉ​ള്‍പ്പെ​ടെ 15 പ​രി​പാ​ടി​ക​ളി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യും മ​റ്റ് മ​ന്ത്രി​മാ​രും ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ക.

ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ അ​വ​സാ​ന ഒ​രു​ക്ക​ങ്ങ​ൾ ക​ല​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ​യും എം.​എ​ൽ.​എ​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും വി​ല​യി​രു​ത്തി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​മാ​ർ പ​ങ്കെ​ടു​ത്ത് സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളും അ​വ​ല​കോ​നം ചെ​യ്തു. ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​മ​ട​ക്കം മു​ന്ന​റി​യി​പ്പ് ഇ​ൻ​റ​ലി​ജ​ൻ​സ് വി​ഭാ​ഗം ന​ൽ​കി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ക​ന​ത്ത സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കി​ല​യി​ലെ പൗ​ര​പ്ര​മു​ഖ​രും സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​രു​മ​ട​ക്കം പ​ങ്കെ​ടു​ക്കു​ന്ന പ്ര​ഭാ​ത യോ​ഗ​ത്തോ​ടെ​യാ​ണ് ജി​ല്ല​യി​ലെ പ​രി​പാ​ടി​ക​ള്‍ക്ക് തു​ട​ക്ക​മാ​വു​ക. തു​ട​ര്‍ന്ന് രാ​വി​ലെ 11ന് ​ചെ​റു​ത്തു​രു​ത്തി ജി.​എ​ച്ച്.​എ​സ്.​എ​സ് മൈ​താ​നി​യി​ല്‍ ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ മ​ണ്ഡ​ലം​ത​ല ന​വ​കേ​ര​ള സ​ദ​സ്സ് ന​ട​ക്കും.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് ചെ​റു​തു​രു​ത്തി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​സം​ഗി​ക്കു​ന്ന വേ​ദി അ​ല​ങ്ക​രി​ച്ച​പ്പോ​ൾ

വൈ​കീ​ട്ട് മൂ​ന്നി​ന് വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ലം സ​ദ​സ്സ് മു​ള​ങ്കു​ന്ന​ത്തു​കാ​വ് ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ഒ.​പി ഗ്രൗ​ണ്ടി​ലും വൈ​കീ​ട്ട് 4.30ന് ​കു​ന്നം​കു​ളം മ​ണ്ഡ​ലം സ​ദ​സ്സ് ചെ​റു​വ​ത്തൂ​ര്‍ ഗ്രൗ​ണ്ടി​ലും വൈ​കീ​ട്ട് ആ​റി​ന് ഗു​രു​വാ​യൂ​ര്‍ മ​ണ്ഡ​ലം ജ​ന​സ​ദ​സ്സ് ചാ​വ​ക്കാ​ട് ബ​സ് സ്റ്റാ​ന്‍ഡി​ലെ കൂ​ട്ടു​ങ്ങ​ല്‍ ച​ത്വ​ര​ത്തി​ലും ന​ട​ക്കും.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ന​ല്‍കി​യ അ​വ​ധി പി​ന്‍വ​ലി​ച്ചു; ഇന്ന് സ്കൂ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കും

കു​ന്നം​കു​ളം: ന​വ​കേ​ര​ള സ​ദ​സ്സി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് തി​ങ്ക​ളാ​ഴ്ച അ​നു​വ​ദി​ച്ച അ​വ​ധി സ്റ്റേ​റ്റ് സ്‌​കൂ​ള്‍ പാ​ര്‍ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റ​ദ്ദാ​ക്കി ക​ല​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ വേ​ദി​യാ​യ ചെ​റു​തു​രു​ത്തി ജി.​എ​ച്ച്.​എ​സ്.​എ​സ് സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍ക്ക് പ​രി​പാ​ടി പൂ​ര്‍ത്തി​യാ​യ ശേ​ഷം സ്റ്റേ​റ്റ് സ്‌​കൂ​ള്‍ പാ​ര്‍ലമെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടു​ചെ​യ്യാ​നാ​വ​ശ്യ​മാ​യ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ നി​ർ​ദേ​ശി​ക്കു​ന്നു.

ന​വ​കേ​ര​ള സ​ദ​സ്സ്: ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; വി​പു​ല​മാ​യ പാ​ർ​ക്കി​ങ് സൗ​ക​ര്യം ഏ​​ർ​പ്പെ​ടു​ത്തി

കു​ന്നം​കു​ളം: ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച കു​ന്നം​കു​ള​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. കോ​ഴി​ക്കോ​ട് പ​ട്ടാ​മ്പി ഭാ​ഗ​ത്ത് നി​ന്നും പെ​രു​മ്പി​ലാ​വ് വ​ഴി തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ക്കി​ക്കാ​വ് സി​ഗ്‌​ന​ലി​ല്‍ നി​ന്നും ബൈ​പ്പാ​സ് വ​ഴി തി​രി​ഞ്ഞ് പ​ന്നി​ത്ത​ടം വ​ഴി​യും തൃ​ശൂ​ര്‍ ഭാ​ഗ​ത്ത് നി​ന്നു​ള്ള​വ തി​രി​ച്ചും ഇ​തേ വ​ഴി​യും പോ​ക​ണം.

തൃ​ശൂ​ര്‍ ഭാ​ഗ​ത്ത് നി​ന്ന് ഗു​രു​വാ​യൂ​ര്‍, ചാ​വ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ചൂ​ണ്ട​ല്‍ ജ​ങ്ഷ​നി​ല്‍നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് കൂ​ന​മു​ച്ചി, ഗു​രു​വാ​യൂ​ര്‍ റോ​ഡ് വ​ഴി തി​രി​ഞ്ഞ് യാ​ത്ര തു​ട​ര​ണം. കു​ന്നം​കു​ള​ത്ത് അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കു​ന്ന​ത​ല്ലെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സ​ദ​സ്സി​നാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് കു​ന്നം​കു​ളം മ​ണ്ഡ​ല​ത്തി​ൽ വി​പു​ല​മാ​യ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി. വി.​ഐ.​പി​ക​ൾ, മ​റ്റ് ജി​ല്ല​ത​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പ​രി​പാ​ടി ന​ട​ക്കു​ന്ന ചെ​റു​വ​ത്തൂ​ർ ഗ്രൗ​ണ്ടി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യാം.

കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ബ​ഥ​നി സ്കൂ​ൾ ഗ്രൗ​ണ്ട്, പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യാം. എ​രു​മ​പ്പെ​ട്ടി, വേ​ലൂ​ർ, ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ സീ​നി​യ​ർ ഗ്രൗ​ണ്ട്, ഗു​ഡ് ഷെ​പ്പേ​ഡ് ഗ്രൗ​ണ്ട്, സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ന് മു​ൻ​വ​ശ​മു​ള്ള ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. കാ​ട്ട​കാ​മ്പാ​ൽ, ക​ട​വ​ല്ലൂ​ർ, പോ​ർ​ക്കു​ളം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വി​ക്ട​റി ഇ​ന്നി​നു സ​മീ​പ​ത്തു​ള്ള ഗ്രൗ​ണ്ടി​ലും പാ​ർ​ക്ക് ചെ​യ്യാം.

ചെ​റു​തു​രു​ത്തി: ന​വ​കേ​ര​ള സ​ദ​സ്സ് ന​ട​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച ചെ​റു​തു​രു​ത്തി​യി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മേ​ര്‍പ്പെ​ടു​ത്തി. വ​ര​വൂ​ര്‍, ദേ​ശ​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്നും വ​ലി​യ വാ​ഹ​ന​ത്തി​ല്‍ വ​രു​ന്ന​വ​ര്‍ ചെ​റു​തു​രു​ത്തി ഗ​വ. സ്‌​കൂ​ളി​ന് മു​ന്നി​ലു​ള്ള മെ​യി​ന്‍ റോ​ഡി​ല്‍ പ്ര​വ​ര്‍ത്ത​ക​രെ ഇ​റ​ക്കി കേ​ര​ള ക​ലാ​മ​ണ്ഡ​ലം മൈ​താ​നം, വെ​ട്ടി​ക്കാ​ട്ടി​രി മാ​ര്‍ക്ക​റ്റ് ഗ്രൗ​ണ്ട്, വെ​ട്ടി​ക്കാ​ട്ടി​രി കെ.​ജെ.​എം. ഓ​ഡി​റ്റോ​റി​യം ഗ്രൗ​ണ്ട്, ജ്യോ​തി എ​ന്‍ജി​നീ​യ​റി​ങ് കോ​ള​ജ് ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ര്‍ക്ക് ചെ​യ്യ​ണം.

ചേ​ല​ക്ക​ര, പ​ഴ​യ​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് വ​രു​ന്ന​വ​ര്‍ പ്ര​ധാ​ന​റോ​ഡി​ല്‍ ആ​ളു​ക​ളെ ഇ​റ​ക്കി വ​ള്ള​ത്തോ​ള്‍ ന​ഗ​ര്‍ പ​ഞ്ചാ​യ​ത്ത് മാ​ര്‍ക്ക​റ്റ് ഗ്രൗ​ണ്ട്, കാ​ച്ചി​ന്‍പാ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള പൊ​തു​ശ്മ​ശാ​ന പ​രി​സ​ര​പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ർ​ക്ക് ചെ​യ്യ​ണം. യാ​തൊ​രു കാ​ര​ണ​വ​ശാ​ലും റോ​ഡ​രി​കി​ല്‍ പാ​ര്‍ക്ക് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.

ടൂ​വീ​ല​ര്‍, ത്രീ​വീ​ല​ര്‍, ഫോ​ര്‍വീ​ല​ര്‍ മു​ത​ലാ​യ ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ കോ​ഴി​മാം​പ​റ​മ്പ് ക്ഷേ​ത്ര മൈ​താ​നം, ചെ​റു​തു​രു​ത്തി ജി.​എ​ല്‍.​പി സ്‌​കൂ​ള്‍ മൈ​താ​നം, വ​ള്ള​ത്തോ​ള്‍ ന​ഗ​ര്‍ പ​ഞ്ചാ​യ​ത്ത് മാ​ര്‍ക്ക​റ്റ് ഗ്രൗ​ണ്ട്, വെ​ട്ടി​ക്കാ​ട്ടി​രി മാ​ര്‍ക്ക​റ്റ് ഗ്രൗ​ണ്ട്, വെ​ട്ടി​ക്കാ​ട്ടി​രി കെ.​ജെ.​എം. ഓ​ഡി​റ്റോ​റി​യം ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ര്‍ക്ക് ചെ​യ്യ​ണം. ചെ​റു​തു​രു​ത്തി സ്‌​കൂ​ളി​നു​മു​ന്നി​ലു​ള്ള പി.​ഡ​ബ്ല്യു.​ഡി റോ​ഡി​ല്‍ ഗ​താ​ഗ​തം പൂ​ര്‍ണ​മാ​യി നി​രോ​ധി​ച്ചു.

കോ​ഴി​മാം​പ​റ​മ്പ് ക്ഷേ​ത്ര മൈ​താ​നി​യി​ല്‍ പാ​ര്‍ക്ക് ചെ​യ്യു​ന്ന​തി​നാ​യി വാ​ഹ​ന​ങ്ങ​ള്‍ ചു​ങ്കം പു​തു​ശേ​രി റോ​ഡി​ല്‍നി​ന്ന് സു​പ്പു​ട്ടി മേ​നോ​ന്‍ റോ​ഡി​ലൂ​ടെ വേ​ണം എ​ത്തി​ച്ചേ​രാ​ന്‍. ന​വ​കേ​ര​ള സ​ദ​സ്സ് ന​ട​ക്കു​ന്ന മൈ​താ​ന​ത്തേ​ക്ക് ഒ​രു വാ​ഹ​ന​ങ്ങ​ള്‍ക്കും പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല. കോ​ഴി​മാം​പ​റ​മ്പ് ക്ഷേ​ത്ര മൈ​താ​നം, ചെ​റു​തു​രു​ത്തി ജി.​എ​ൽ.​പി സ്‌​കൂ​ള്‍ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി.​ഐ.​പി​ക​ളു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍ക്കി​ങ് സ്ഥ​ലം.

പാ​വ​റ​ട്ടി: മ​ണ​ലൂ​ർ മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സ്സി​നോ​ട​നു​ബ​ന്ധി​ച്ച് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി എ​സ്.​എ​ച്ച്.​ഒ എം.​കെ. ര​മേ​ഷ് അ​റി​യി​ച്ചു. രാ​വി​ലെ ഏ​ഴ് മു​ത​ൽ ഉ​ച്ച​ക്ക് മൂ​ന്ന് വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ചാ​വ​ക്കാ​ട്, ഗു​രു​വാ​യൂ​ർ ഭാ​ഗ​ത്ത്നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ര​മാ​വ​ധി വാ​ടാ​ന​പ്പി​ള്ളി ഹൈ​വേ വ​ഴി​യും അ​ല്ലെ​ങ്കി​ൽ ച​ക്കം​ക​ണ്ടം, മ​രു​ത​യൂ​ർ ക​വ​ല, കോ​ന്ന​ൻ ബ​സാ​ർ ചു​ക്കു​ബ​സാ​ർ, ഇ​ടി​യ​ഞ്ചി​റ​വ​ഴി മു​ല്ല​ശേ​രി​യി​ലേ​ക്കും പ്ര​വേ​ശി​ക്ക​ണം.

കാ​ഞ്ഞാ​ണി മു​ല്ല​ശേ​രി ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കൂ​മ്പു​ള്ളി ക​നാ​ൽ ബ​ണ്ട് റോ​ഡ് വ​ഴി​യോ പു​വ്വ​ത്തൂ​രി​ൽ നി​ന്നോ പ​റ​പ്പൂ​ർ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച് താ​മ​ര​പ്പി​ള്ളി വ​ഴി തൃ​ശൂ​രി​ലേ​ക്കും താ​മ​ര​പ്പി​ള്ളി​യി​ൽ നി​ന്ന് ചി​റ്റാ​ട്ടു​ക​ര ചൊ​വ്വ​ല്ലൂ​ർ​പ​ടി വ​ഴി ഗു​രു​വാ​യൂ​രി​ലേ​ക്കും ചാ​വ​ക്കാ​ട്ടേ​ക്കും പോ​ക​ണം.

പു​തു​മ ന​ശേ​രി, ക​ശ്മീ​ർ റോ​ഡ്, ച​ക്കം​ക​ണ്ടം പ്ര​ദേ​ശ​ത്തു​ള്ള​വ​ർ തൃ​ശൂ​രി​ലേ​ക്ക് ഗു​രു​വാ​യൂ​ർ മേ​ൽ​പാ​ലം വ​ഴി പോ​ക​ണം. രാ​വി​ലെ ഏ​ഴ് മു​ത​ൽ ടാ​ക്സി, ഓ​ട്ടോ, ഗു​ഡ്സ് വാ​ഹ​ന​ങ്ങ​ൾ, ട്രാ​വ​ല​റു​ക​ൾ സ്റ്റാ​ൻ​ഡു​ക​ളി​ൽ പാ​ർ​ക്ക് ചെ​യ്യ​രു​ത്. സ​ദ​സ്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മേ പാ​ർ​ക്ക് ചെ​യ്യാ​വൂ. റോ​ഡ​രി​കി​ലും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും പാ​ർ​ക്ക് ചെ​യ്യ​രു​ത്.

മ​ണ​ലൂ​ർ മ​ണ്ഡ​ലത്തിൽ നാളെ

പാ​വ​റ​ട്ടി: ചൊ​വ്വാ​ഴ്ച മ​ണ​ലൂ​ർ മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സ് ന​ട​ത്തു​ന്ന പാ​വ​റ​ട്ടി സെ​ന്റ് ജോ​സ​ഫ് സ്കൂ​ളി​ൽ ഒ​രു​ക്കം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ചു​റ്റുമ​തി​ലി​ന്റെ ഒ​രു ഭാ​ഗം പൊ​ളി​ച്ചു. അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ൽ ആം​ബു​ല​ൻ​സു​ക​ൾ​ക്കും അ​പ​ക​ട​മു​ണ്ടാ​യാ​ൽ ഫ​യ​ർ എ​ൻ​ജി​ൻ വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ന്നു പോ​കാ​വു​ന്ന വീ​തി​യി​ലാ​ണ് പൊ​ളി​ച്ചു​മാ​റ്റി​യ​ത്. പ്ര​വേ​ശി​ക്കു​ന്നി​ട​ത്തു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ടെ​ല​ഫോ​ൺ കാ​ലും എ​ടു​ത്തു​മാ​റ്റി​യി​ട്ടു​ണ്ട്. ഗ്രൗ​ണ്ടി​ൽ മു​ഴു​വ​ൻ പ​ന്ത​ലൊ​രു​ക്കി​യി​ട്ടു​ണ്ട്. കു​റ​ഞ്ഞ​ത് പ​തി​നാ​യി​രം പേ​രെ​ങ്കി​ലും പ​​​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 

Tags:    
News Summary - Navakerala Sadass begins on monday in Thrissur district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.