മതിലകം: ദേശീയപാത നിർമാണ കരാറുകാരുടെ അനാസ്ഥയെ തുടർന്ന് റോഡിലെ ഗർത്തത്തിൽ വീണ് പരിക്കേൽക്കുന്നവരുടെ എണ്ണമേറുന്നു. മതിലകം പാലത്തിന് സമീപമാണ് റോഡിലെ ഈ ദുരവസ്ഥ. ദേശീയപാത ആറുവരി പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ബൈപ്പാസ് പാലം കടന്നുവരുന്ന ഭാഗത്താണ് ഗർത്തം രൂപപ്പെട്ടത്. മതിലകം-ഇരിങ്ങാലക്കുട റോഡിൽ കുറുകെ വെട്ടിപൊളിച്ചതാണ് അപകടക്കെണിയായത്.
കഴിഞ്ഞ ദിവസം ഗർത്തത്തിൽ വീണ ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റിരുന്നു. ബൈക്ക് യാത്രികരായ ദമ്പതികളും അപകടത്തിൽപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നുമുണ്ട്. റോഡിലെ ദുരവസ്ഥ കണ്ട് സമീപവാസി കുഞ്ഞുമുഹമ്മദ് മണ്ണ് വെട്ടിയിട്ട് താൽക്കാലിക പരിഹാരത്തിന് ശ്രമിച്ചെങ്കിലും മഴയെ തുടർന്ന് ഫലമില്ലാതായി. റോഡ് പൊളിച്ചിട്ടിട്ട് മാസങ്ങളായി. കരാറുകാർ ആദ്യത്തിൽ മെറ്റൽ വിരിച്ചെങ്കിലും ദിവസങ്ങൾക്കകം പഴയപോലെയായി. തുടർന്ന് പലവട്ടം കരാറുകാരോട് പറഞ്ഞെങ്കിലും ഗൗനിക്കുന്നില്ലത്രേ. പരിഹാരത്തിന് അധികാരികൾ ഇടപ്പെടണമെന്നാണ് പൊതുജനാവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.