പഴയന്നൂർ: വീട് അടിച്ചു തകർത്ത് വീട്ടുകാരെ ആക്രമിച്ചു പുറത്താക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പളക്കോട് തീണ്ടാപ്പാറ മണികണ്ഠനാണ് അറസ്റ്റിലായത്. പ്രതി ജോലി ചെയ്തിരുന്ന വാണിയമ്പാറയിലെ ടയർ കടയിൽനിന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് കുമ്പളക്കോട് തലാടിക്കുന്ന് നാരായണൻകുട്ടി, അമ്മ വിശാലു, ഭാര്യ സജിത, 12കാരിയായ മകൾ ലക്ഷ്മീദേവി എന്നിവരെ സ്വത്തു തർക്കത്തിന്റെ പേരിൽ മണികണ്ഠൻ അടിച്ചു പുറത്താക്കിയത്. തിരിച്ചെത്തിയാൽ കൊല്ലുമെന്ന് പറഞ്ഞതോടെ ഭയന്ന് നാരായണൻകുട്ടിയും കുടുംബവവും വീടുവിട്ട് തെരുവിൽ കഴിയുകയായിരുന്നു.
ഒളിവിൽ പോയ പ്രതിയെ അറസ്റ്റു ചെയ്തതോടെ കുടുംബം വീട്ടിൽ തിരിച്ചെത്തി. എന്നാൽ, ടി.വി, പാത്രങ്ങൾ, തയ്യൽ മെഷീൻ, കസേര, തുണി തുടങ്ങിയവ അയൽക്കാരൻ നശിപ്പിച്ചതിനാൽ ഭക്ഷണം പാകം ചെയ്യാൻ പോലുമാകാതെ കുഴങ്ങുകയാണ് ഇവർ. 20,000 രൂപയുടെ വീട്ടുപകരങ്ങൾ നശിപ്പിക്കപ്പെട്ടു. ടി.വിയും പാഠപുസ്തകങ്ങളും നശിച്ചതോടെ മകളുടെ പഠനവും ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.