അന്തിക്കാട്: ഓൺലൈൻ പഠനത്തിലേർെപ്പട്ട ഒമ്പത് വയസ്സുകാരിയുടെ വാട്സ്ആപ്പിലേക്ക് വിഡിയോ കാൾ ചെയ്ത് സ്വന്തം നഗ്നത പ്രദർശിപ്പിച്ച കേസിൽ റിമാൻഡിലായ പ്രതിക്കെതിരെ സമാന പരാതികളുമായി നിരവധി പെൺകുട്ടികൾ. അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്ത ആലപ്പുഴ ആറാട്ടുപുഴ സ്വദേശി സുധാകര ഭവനത്തിൽ ആദർശിനെതിരെ (34) കോഴിക്കോട് ജില്ലയിലെ നടക്കാവ്, വെള്ളയിൽ പൊലീസ് സ്റ്റേഷനുകളിലും എറണാകുളം സ്റ്റേഷനിലും പെൺകുട്ടികൾ പരാതി നൽകിയിട്ടുണ്ട്.
അന്തിക്കാട് പൊലീസിന് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയ എസ്.എച്ച്.ഒ പ്രശാന്ത് ക്ലിൻറ്, എസ്.ഐ എ.കെ. ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ കെ.ഡി. ഷറഫുദ്ദീൻ, വികാസ്, കമൽ കൃഷ്ണ എന്നിവർ പ്രതിയുടെ മൊബൈൽ നമ്പറിെൻറ സിഗ്നൽ പിന്തുടർന്ന് എത്തിയത് കോഴിക്കോട് ജില്ലയിലാണ്.
അവിടത്തെ പൊലീസിെൻറ കൂടി സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒരു സത്രീയാണെന്ന് കണ്ടെത്തി. അവരെ ചോദ്യം ചെയ്തപ്പോൾ പ്രതിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ബോധ്യമായി. അവരിൽനിന്നാണ് പ്രതി എറണാകുളത്തുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതും പിടികൂടിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.