ഗുരുവായൂര്‍: മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ക്കെതിരായ എതിര്‍പ്പ് ശാസ്ത്രീയ അവബോധമില്ലായ്മ കൊണ്ടാണെന്ന് സ്പീക്കര്‍ എം.ബി. രാജേഷ്. ഗുരുവായൂര്‍ നഗരസഭയുടെ സമ്പൂര്‍ണ ഖരമാലിന്യ ശുചിത്വ പദവി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂക്കുപൊത്തി കടന്നു പോകേണ്ട മാലിന്യ കൂമ്പാരമായിരുന്ന ചൂല്‍പ്പുറത്തെ 'ശവക്കോട്ട' ബയോപാര്‍ക്കാക്കി മാറ്റുകയും അവിടെ കുട്ടികളുടെ പാര്‍ക്ക് അടക്കം നിര്‍മിക്കുകയും ചെയ്യുന്ന ഗുരുവായൂര്‍ മാതൃക ലോകം കാണണമെന്നും സംസ്ഥാനത്തെ ജനപ്രതിനിധികള്‍ ഇവിടം സന്ദര്‍ശിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
ടൗണ്‍ ഹാള്‍ സമുച്ചയത്തിലെ ഫ്രീഡം ഹാള്‍, പാർക്കിങ് ഏരിയ എന്നിവയുടെ ഉദ്ഘാടനവും എസ്.എസ്.എല്‍.സി, പ്ലസ് ടു മികച്ച വിജയികള്‍ക്ക് പുരസ്‌കാരം കൈമാറലും സ്പീക്കര്‍ നിര്‍വഹിച്ചു. എന്‍.കെ. അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
മുരളി പെരുനെല്ലി എം.എൽ.എ, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌കരന്‍, നഗരസഭ അധ്യക്ഷന്‍ എം. കൃഷ്ണദാസ്, വൈസ് ചെയര്‍പേഴ്‌സന്‍ അനീഷ്മ ഷനോജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എം. ഷെഫീര്‍, ഷൈലജ സുധന്‍, എ.എസ്. മനോജ്, ബിന്ദു അജിത്കുമാര്‍, എ. സായിനാഥന്‍, കൗണ്‍സിലര്‍മാരായ കെ.പി. ഉദയന്‍, കെ.പി.എ. റഷീദ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.ടി. ശിവദാസന്‍, സി. സുമേഷ് എന്നിവര്‍ സംസാരിച്ചു. സ്വച്ഛ് വിദ്യാലയ പുരസ്‌കാരം പാലുവായ് സെന്റ് ആന്റണീസ് സ്‌കൂളിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.