മാള: അമിതഭാരം കയറ്റിയ വാഹനങ്ങൾ അപകട ഭീഷണിയാകുന്നു. കൊടുങ്ങല്ലൂർ-കൊടകര റോഡിൽ പൊയ്യ സ്റ്റീൽ കമ്പനിയിൽ നിന്നാണ് ചെറു വാഹനങ്ങളിൽ അമിതഭാരം എത്തിക്കുന്നത്. രണ്ട് മുതൽ പത്ത് ടൺ വരെ ഭാരം കയറ്റാൻ ഹെവി വാഹനങ്ങൾ വേണ്ടതുണ്ട്. ഒരു ടൺ വരെയാണ് ചെറുവാഹനങ്ങളിൽ കയറ്റാനാകുക. നാല് വീൽ വാഹനങ്ങളിൽ ഒന്നിലധികം ടൺ ഭാരം കയറ്റാൻ അനുവദിക്കുന്നതാണ് വിനയാവുന്നത്.
നൂലിഴ വ്യത്യാസത്തിലാണ് പല വാഹനങ്ങളും അപകടങ്ങളിൽനിന്ന് രക്ഷപ്പെടുന്നത്. വാഹനങ്ങൾ വളവുകൾ തിരിഞ്ഞു പോകുമ്പോഴും അപകടസാധ്യത വർധിക്കുകയാണ്. അമിതഭാരം കയറ്റിയ വാഹനങ്ങൾ പരിശോധിക്കാൻ സംവിധാനം വേണ്ടതുണ്ട്. ചെറുവാഹനങ്ങളിൽ ഭാരം കയറ്റി പോകുന്നത് അമിത വാടകയെ ഭയന്നാണെന്നാണ് വിലയിരുത്തൽ. കുറ്റമറ്റ രീതിയിൽ വാഹന പരിശോധന നടത്തിയാൽ അപകടയാത്ര ഒഴിവാക്കാം അമിതഭാരം കയറ്റിയ വാഹനങ്ങളുടെ ഇടതുവശത്തുകൂടെ ഇരുചക്ര വാഹനങ്ങൾ കടന്നു പോകുന്നതും പതിവാണ്. ഭാരവാഹനം റോഡിന്റെ മധ്യഭാഗത്ത് കൂടെ സഞ്ചരിക്കുന്നതാണ് ഇതിനു കാരണം. അപകടയാത്ര ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.