തൃശൂർ: ഡീസൽ വിലവർധനയടക്കം സ്വകാര്യ ബസ് വ്യവസായ മേഖലയുടെ മുന്നോട്ടുപോക്ക് കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും സർവിസ് നിർത്തിവെക്കാൻ നിർബന്ധിതരാകുന്ന സാഹചര്യമാണെന്നും ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം.എസ്. പ്രേംകുമാറും ജനറൽ സെക്രട്ടറി കെ.കെ. സേതുമാധവനും വാർത്തക്കുറിപ്പിൽ അറിയിച്ചു.
കോവിഡിന് മുമ്പ് ഒരു ലിറ്റർ ഡീസലിന് 65 രൂപയായിരുന്നത് ഇപ്പോൾ 96.35 രൂപയാണ്. സർവിസ് നടത്തിയാൽ ഡീസലടിക്കാനുള്ള പണം പോലും കിട്ടുന്നില്ല. ഉടമകളും തൊഴിലാളികളും ജീവിക്കാൻ പ്രയാസപ്പെടുകയാണ്. സെപ്റ്റംബർ 30നും ഡിസംബർ 31നും അടക്കേണ്ട രണ്ട് ക്വാർട്ടർ നികുതികൾ സർക്കാർ ഒഴിവാക്കണം. രാമചന്ദ്രൻ നായർ കമീഷൻ റിപ്പോർട്ട് പ്രകാരവും റിപ്പോർട്ടിന് ശേഷം ഇന്ധന വിലയിലുണ്ടായ വർധന കണക്കിലെടുത്തും വിദ്യാർഥികളുടെ യാത്രനിരക്കടക്കം കൂട്ടണം. അതിന് കഴിയില്ലെങ്കിൽ ഒരു ലിറ്റർ ഡീസലിന് 30 രൂപ സ്റ്റേഡ് കാര്യേജ് ബസുകൾക്ക് സബ്സിഡി നൽകണം. ഇക്കാര്യത്തിൽ എത്രയും വേഗം നടപടി ഉണ്ടായില്ലെങ്കിൽ സമാന സംഘടനകളുമായി ആലോചിച്ച് സർവിസ് നിർത്തിവെക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.