പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി കെ. ​രാ​ജ​ൻ സം​സാ​രി​ക്കു​ന്നു

പാലിയേക്കര ടോൾ: തദ്ദേശീയർക്ക് ഏർപ്പെടുത്തിയ പാസ് നിയന്ത്രണം ഒഴിവാക്കി

ആ​മ്പ​ല്ലൂ​ർ: പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യു​ടെ 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള ഒ​രു വീ​ട്ടി​ൽ​നി​ന്ന് ഒ​രു വാ​ഹ​നം എ​ന്ന നി​യ​ന്ത്ര​ണ​മി​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി ക​ട​ന്നു പോ​കാ​ൻ ക​ഴി​യ​ണ​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ. ഒ​ന്നി​ൽ കൂ​ടു​ത​ൽ വാ​ഹ​ന​മു​ണ്ട് എ​ന്ന പേ​രി​ൽ ആ​ർ​ക്കും പാ​സ് നി​ഷേ​ധി​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ലെ ത​ദ്ദേ​ശീ​യ​രു​ടെ യാ​ത്ര​പാ​സ് പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ ക​ട​ന്നു പോ​കു​മ്പോ​ൾ അ​വ​രോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്നും ഗു​രു​വാ​യൂ​ർ ഇ​ൻ​ഫ്രാ​സ്ട്ര​ക്​​ച​റ​ൽ ക​മ്പ​നി​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​ധി​കൃ​ത​ർ ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ളി​ൽ അ​വ്യ​ക്ത​ത​യു​ണ്ടെ​ങ്കി​ൽ അ​ത് ടോ​ൾ പി​രി​ക്കു​ന്ന ക​രാ​ർ ക​മ്പ​നി​ക്ക് ക​ല​ക്ട​റോ​ട് എ​ഴു​തി ചോ​ദി​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ക​രാ​ർ ക​മ്പ​നി അം​ഗീ​ക​രി​ച്ചു. ദേ​ശീ​യ​പാ​ത​യി​ലെ സ​ർ​വി​സ് റോ​ഡ് പ​ല​യി​ട​ത്തും പൂ​ർ​ത്തി​യാ​വാ​ത്ത​തും ഡ്രൈ​നേ​ജ്, സ്ട്രീ​റ്റ് ലൈ​റ്റ്, വെ​ള്ള​ക്കെ​ട്ട് പ്ര​ശ്ന​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​ർ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന പു​ഴ മ​ലി​ന​മാ​കു​ന്ന കാ​ര്യ​വും മ​ന്ത്രി​യെ അ​റി​യി​ച്ചു. മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് ത​ട​യാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് വേ​ലി​ക​ൾ നി​ർ​മി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ക​രാ​ർ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം.​എ​ൽ.​എ ടോ​ൾ പ്ലാ​സ പാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശീ​യ​രു​ടെ വി​ഷ​യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ടോ​ൾ പ്ലാ​സ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​പ​മ​ര്യാ​ദ​യാ​യു​ള്ള പെ​രു​മാ​റ്റ​ങ്ങ​ൾ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​കെ. ഡേ​വി​സ് ഉ​ന്ന​യി​ച്ചു.

ക​ല​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ, ദു​ര​ന്ത നി​വാ​ര​ണ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ഐ.​ജെ. മ​ധു​സൂ​ദ​ന​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​എ​സ്. പ്രി​ൻ​സ്, അ​ഡ്വ. ജോ​സ​ഫ്​ ടാ​ജ​റ്റ്, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​ർ, എ​ൻ.​എ​ച്ച്.​എ, പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ, ഗു​രു​വാ​യൂ​ർ ഇ​ൻ​ഫ്രാ​സ്ട്ര​ക്​​ച​ർ ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Paliyekkara toll: Pass restrictions imposed on locals have been lifted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.