ആമ്പല്ലൂർ: മണ്ണുത്തി അങ്കമാലി ദേശീയ പാതയിലെ ടോൾ കരാർ റദ്ദാക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം വി.കെ. അനീഷ് ആവശ്യപ്പെട്ടു. ടോൾ നിരക്ക് വർധിപ്പിച്ചതിനെതിരെ എ.ഐ.വൈ.എഫ് പാലിയേക്കര ടോൾ പ്ലാസയിലേക്ക് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
ജനങ്ങളെ കൊള്ളയടിക്കുന്ന നയമാണ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ഇതിന് കേന്ദ്ര സർക്കാരും ദേശീയപാത അതോറിറ്റിയും കൂട്ടുനിൽക്കുകയാണ്.മണ്ഡലം പ്രസിഡൻറ് ശ്യാൽ പുതുക്കാട്, ജില്ല കമ്മിറ്റി അംഗം കെ.പി. അജിത്ത്, മണ്ഡലം ജോ. സെക്രട്ടറി വി.ആർ. രബീഷ് എന്നിവർ സംസാരിച്ചു.നേതാക്കളായ ഡെന്നീസ് ഡി. പുളിക്കൻ, എം.പി. സന്ദീപ്, പി.യു. ഹരികൃഷ്ണൻ, നവീൻ തേമാത്ത്, പി.ആർ. കണ്ണൻ, എം.ആർ. രതീഷ് എന്നിവർ നേതൃത്വം നൽകി.
'വർധന ടോൾ കമ്പനിയെ സഹായിക്കാൻ'
ആമ്പല്ലൂർ: പാലിയേക്കര ടോളിൽ ചരക്ക് വാഹനങ്ങൾക്കും ബസുകൾക്കും ഒരുയാത്രക്ക് അഞ്ചുരൂപ വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സർക്കർ മൗനം പാലിക്കുന്നത് കരാർ കമ്പനിയെ സഹായിക്കുന്നതിനാണെന്ന് ഡി.സി.സി വൈസ് പ്രസിഡൻറും ടോൾ ഉപസമിതി ചെയർമാനുമായ അഡ്വ. ജോസഫ് ടാജറ്റ്.
നിരക്ക് വർധന തടയണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി രവീന്ദ്രനാഥിനും തങ്ങൾ കത്ത് അയച്ചിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.