യുവാവിന് കുത്തേറ്റു

മാതാപിതാക്കൾക്കും സഹോദരനും വെട്ടേറ്റു; യുവാവ് കസ്റ്റഡിയിൽ

മുളങ്കുന്നത്തുകാവ്: മാതാപിതാക്കളെയും ജ്യേഷ്ഠനെയും യുവാവ് വെട്ടിപ്പരിക്കേൽപിച്ചു. മൂവരെയും മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേൽപിച്ചയാൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവണൂർ പുളിഞ്ചോട് വിൽസൺ (62), ഭാര്യ ടെസി (54), മൂത്ത മകൻ ബിനോയ് (26) എന്നിവർക്കാണ് വെട്ടേറ്റത്. ഇളയ മകൻ ജിനോയ് ആണ് കസ്റ്റഡിയിലുള്ളത്. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. കൈക്കാണ് ഇവർക്ക് വെട്ടേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അതേസമയം, സംഭവം സംബന്ധിച്ച് പരാതിയില്ലെന്ന് പിതാവും സഹോദരനും അറിയിച്ചു.

Tags:    
News Summary - Parents and brother hacked; Youth in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.