കുന്നംകുളം: പെട്രോൾ പമ്പുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘം സഞ്ചരിച്ച ബൈക്ക് മോഷണ വസ്തുവാണെന്ന് കണ്ടെത്തൽ.
കേച്ചേരി, കൈപറമ്പ്, ഗുരുവായൂർ മേഖലകളിലെ പെട്രോൾ പമ്പുകളിലാണ് ചൊവ്വാഴ്ച പുലർച്ച കവർച്ച നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയെന്ന് സി.സി.ടി.വി നിരീക്ഷണ കാമറകളിലൂടെ തിരിച്ചറിഞ്ഞിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ അങ്കമാലിയിൽനിന്ന് മോഷണം പോയ ബൈക്കാണ് കവർച്ചക്ക് ഉപയോഗിച്ചതെന്ന് വ്യക്തമായി. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചതായും രണ്ട് മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അേന്വഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.
കേച്ചേരി സെൻററിലെ പമ്പിെൻറ ഓഫിസിൽനിന്ന് അരലക്ഷവും കൈപറമ്പ് പമ്പിൽനിന്ന് 1000 രൂപയുമാണ് നഷ്ടപ്പെട്ടത്. കേച്ചേരി പമ്പിെൻറ ഓഫിസിെൻറ ഷട്ടറും ഗ്ലാസ് ഡോറിെൻറ പൂട്ടും തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.