ചെന്ത്രാപ്പിന്നി: റേഷൻ കടയിൽനിന്ന് വിതരണം ചെയ്ത ഓണക്കിറ്റിലെ ഒരു കിലോ ശർക്കരക്കട്ടിയിൽ പ്ലാസ്റ്റിക് കവർ. അലുവത്തെരുവിലെ റേഷൻ കടയിൽനിന്ന് ആഗസ്റ്റ് 14ന് വിതരണം ചെയ്ത കിറ്റിലാണ് പ്ലാസ്റ്റിക് കണ്ടെത്തിയത്.
കൂട്ടാലപ്പറമ്പിൽ താമസിക്കുന്ന കളച്ചൻ വീട്ടിൽ ലീലാനന്ദന് ലഭിച്ച കിറ്റിലാണിത്. ശനിയാഴ്ച വീട്ടുകാർ ശർക്കര ഉപയോഗിക്കാനെടുത്തപ്പോൾ മായം കണ്ടെത്തുകയായിരുന്നു.
ഉടൻ റേഷൻ കടയിൽ പരാതി പറഞ്ഞു. മുകളിലേക്ക് പരാതി അറിയിക്കാം എന്ന് കടയുടമ പറഞ്ഞു. ഓണക്കിറ്റിലെ ശർക്കരയിൽ തൂക്കക്കുറവും ഗുണനിലവാരമില്ലായ്മയും ഉള്ളതായി പലേടത്തും പരാതി ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.