രാ​ജ​ൻ

പൊലീസുകാരനെ കാണാനി​ല്ല

തൃ​ശൂ​ർ: ട്രാ​ഫി​ക് സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ര​നാ​യി​രു​ന്ന വ​ല​ക്കാ​വ് സ്വ​ദേ​ശി രാ​ജ​നെ (49) കാ​ണാ​നി​ല്ല. ഈ ​മാ​സം ഒ​ന്നി​ന് രാ​വി​ലെ 10 മു​ത​ൽ കാ​ണാ​താ​യെ​ന്നും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 0487-2424192, 9497987130, 9497980574, 9497933474 എ​ന്നീ ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

ഡി​പ്പാ​ർ​ട്മെൻറ്​ പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച​തി​നാ​ൽ പ്ര​മോ​ഷ​നോ​ടെ ഒ​ല്ലൂ​ർ പൊ​ലീ​സ് സ​റ്റേ​ഷ​നി​ൽ ഹെ​ഡ് കോ​ൺ​സ്​​റ്റ​ബി​ളാ​യി ഈ ​മാ​സം ര​ണ്ട് മു​ത​ൽ ഹാ​ജ​രാ​കേ​ണ്ട​താ​യി​രു​ന്നു രാ​ജ​ൻ. എ​ന്നാ​ൽ, പ​ഴ​യ ത​സ്തി​ക​യി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ണ​റോ​ട് ഇ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

ഫ​യ​ൽ സം​ബ​ന്ധ​മാ​യ ജോ​ലി​ക​ൾ ചെ​യ്യാ​നു​ള്ള ബു​ദ്ധി​മു​ട്ട് മൂ​ലം പ​ഴ​യ ജോ​ലി​യി​ലേ​ക്ക് മ​ട​ക്കി​വി​ട​ണ​മെ​ന്ന അ​പേ​ക്ഷ​യാ​ണ് മു​ന്നോ​ട്ടു​വെ​ച്ച​തെ​ങ്കി​ലും ക​മീ​ഷ​ണ​ർ അ​ത് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

Tags:    
News Summary - police officer missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.