പുന്നയൂര്‍ക്കുളം: മോഷണ കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് വടക്കേകാട് എസ്.ഐ ഉള്‍പ്പെടെ ആറു പൊലീസുകാരോട് ആരോഗ്യവകുപ്പ് ക്വാറന്‍റീനിൽ കഴിയാന്‍ നിര്‍ദേശം നല്‍കി.
കഴിഞ്ഞ 28നാണ് കുന്നംകുളം മരത്തംകോട് സ്വദേശിയായ 47കാരനെ മാവിന്‍ചുടിലെ ഒരു വീട്ടില്‍ മോഷണം നടത്തിയതിനു അറസ്റ്റ് ചെയ്തത്. തുടർന്ന് റിമാൻഡ് ചെയ്തു. ഇയാളെ വെള്ളിയാഴ്ച കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് ഫലം പോസിറ്റീവ് ആയത്.
അതേസമയം ആഗസ്റ്റ് 1,3തിയതികളില്‍ സ്‌റ്റേഷനിലെ പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആന്‍റിജന്‍ പരിശോധനക്ക് വിധേയരായിരുന്നു. ഇതില്‍ എല്ലാവരും നെഗറ്റീവ് ആയിരുന്നു. എങ്കിലും മുന്‍കരുതലിന്‍റെ ഭാഗമായാണ് നിരീക്ഷണത്തില്‍ പോകുന്നതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.