മാള: കുണ്ടൂർ ആലമറ്റം പള്ളിയുടെ പരിസരത്തുള്ള പൂത്തറ തുരുത്ത് വിഷപ്പാമ്പുകളുടെ താവളമായി. പഞ്ചായത്തിെൻറ അധീനതയിലുള്ള പ്രദേശം കാട് പിടിച്ച് കിടക്കുകയാണ്. ഒരു പതിറ്റാണ്ടായി ഇവിടെ ഇഴജന്തുക്കളുടെ ശല്യമുണ്ട്. എന്നാൽ, അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
കാട് നീക്കം ചെയ്യാൻ ആരും തയാറല്ല. തൊഴിലുറപ്പ് തൊഴിലാളികൾ ഇതുവഴി വരാൻ പോലും ഭയക്കുകയാണ്. വർഷകാലത്താണ് പാമ്പുകളുടെ ഭീഷണി കൂടുതലെന്ന് തുരുത്തിൽ താമസിക്കുന്ന ചെമ്പോത്ത് തുറയിൽ സത്യൻ, ആറാശ്ശേരി പൈലി എന്നിവർ പറഞ്ഞു.
ചെറിയ മഴ വന്നാൽ പോലും വെള്ളം കെട്ടിനിൽക്കുന്ന തുരുത്താണിത്. കുഴൂർ പഞ്ചായത്ത് പത്താം വാർഡിലുള്ള ഇവിടേക്ക് ഇടുങ്ങിയ വഴിയാണുള്ളത്. ചളിയും പുല്ലും കാരണം കാൽനട പോലും പ്രയാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.