ചേറ്റുവ: ഏങ്ങണ്ടിയൂർ പുളിഞ്ചോട് സെന്ററിന് സമീപം പൊതുമരാമത്തിന്റെ ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ വാട്ടർ അതോറിറ്റി കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ വ്യാപകമായി എടുത്ത കുഴികൾ മൂടാത്തത് വാഹന യാത്രക്കാർക്ക് ദുരിതമാകുന്നു.
ഇവിടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. വാഹനം കുഴിയിൽ വീഴാതിരിക്കാൻ ബ്രേക്ക് ചെയ്യുമ്പോൾ തെന്നിവീണും കുഴികാണുമ്പോൾ വെട്ടിച്ച് മാറ്റുന്നതിനിടയിലുമാണ് അപകടം ഉണ്ടാവുന്നത്. അപകടകരമായ ഒട്ടനവധി കുഴികളാണ് ഇപ്പോഴും റോഡിന് കുറുകെ ഉള്ളത്.
കുഴികൾ അടച്ച് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കാൻ നടപടി ആവശ്യപ്പെട്ട് ചേറ്റുവയിലെ സാമൂഹിക പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ശനിയാഴ്ചക്ക് മുമ്പ് ചെയ്യുമെന്ന് മറുപടി ലഭിക്കുകയും ചെയ്തെങ്കിലും പരിഹാരം ഉണ്ടായില്ല. വകുപ്പ് മന്ത്രിയുടെ ഓഫിസിൽ പരാതി അറിയിച്ചിരിക്കുകയാണ് ലത്തീഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.