ഉദ്യോഗസ്ഥ സമ്മർദം: കുഴഞ്ഞുവീണ റേഞ്ച്​ ഓഫിസർ മരിച്ചു

തൃ​ശൂ​ർ: ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​െ​ട സ​മ്മ​ർ​ദ​െ​ത്ത തു​ട​ർ​ന്ന്​ കു​ഴ​ഞ്ഞു​വീ​ണ് മാ​സ​ങ്ങ​ളാ​യി ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​നം വ​കു​പ്പ്​ റേ​​ഞ്ച്​ ഓ​ഫി​സ​ർ മ​രി​ച്ചു. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ മ​ച്ചാ​ട്​​ റേ​ഞ്ച്​ ഓ​ഫി​സ​ർ സ​വി​ൻ​ സു​ന്ദ​റാ​ണ്​ (44) മ​രി​ച്ച​ത്.

തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ 72 ദി​വ​സ​മാ​യി കോ​മ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. മ​ച്ചാ​ട് ഫോ​റ​സ്​​റ്റ്​ റേ​​ഞ്ച് പ​രി​ധി​യി​ലെ എ​ള​നാ​ട് പു​ല​ക്കോ​ട് പ​രി​ധി​യി​ൽ​നി​ന്ന്​ പ​ട്ട​യ ഭൂ​മി​ക​ളി​ലെ കൂ​റ്റ​ൻ തേ​ക്ക്, വീ​ട്ടി മ​ര​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ക​ട​ത്തി​യി​രു​ന്നു.

മ​രം ക​ട​ത്ത്​ പി​ടി​ക്ക​പ്പെ​ട്ട​േ​താ​ടെ അ​നു​കൂ​ല റി​പ്പോ​ർ​ട്ട്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ​വി​ൻ സു​ന്ദ​റി​നെ ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - pressure from senior officers; man fell down and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.