തൃശൂര്‍: രാഹുല്‍ തന്ന ഇലക്ട്രോണിക് വോട്ടിങ് മെഷിന് കണ്ട് സൂപ്പര്‍താരം ഒന്നു ഞെട്ടി. സ്ട്രോങ് റൂമില്‍ കനത്ത കാവലില്‍ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷിന് എങ്ങനെ..... വോട്ടിങ് യന്ത്രത്തിെൻറ മാതൃകയാണെന്നും സുരേഷ്ഗോപിക്കുള്ള സമ്മാനമാണെന്നും രാഹുല്‍ പറഞ്ഞപ്പോള്‍ സുരേഷ്ഗോപി ചിരിച്ചു.
പിന്നെ ഒറിജിനലിനെ വെല്ലുന്ന ഡമ്മി വോട്ടിങ് മെഷിനെ തിരിച്ചും മറിച്ചും നോക്കി...പിന്നെ പറഞ്ഞു, ഇതു കലക്കി...സൂപ്പര്സൂപ്പര്താരത്തിന്റെ അഭിനന്ദനം കേട്ട് രാഹുലിനും സന്തോഷം. കിരാലൂര്‍ കുന്നത്ത് വീട്ടില്‍ ശങ്കരന്‍കുട്ടിയുടേയും ചന്ദ്രികയുടേയും ഇളയ മകനായ രാഹുല്‍ തലക്കോട്ടുകര വിദ്യ എൻജിനിയറിങ് കോളജില്‍ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിലാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പു സമയത്തും രാഹുല്‍ ഇത്തരത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളുടെ മാതൃക നിര്‍മിച്ച് ശ്രദ്ധേയനായിരുന്നു. തെര്‍മോകോളും കാര്‍ഡ് ബോര്‍ഡും എല്‍.ഇ.ഡി ബള്‍ബും സൗണ്ട് ബസറുമെല്ലാം ഉപയോഗിച്ച് നിര്മിച്ചച്ച യന്ത്രത്തിൽ ബട്ടണ്‍ അമര്‍ത്തിയാല്‍ ബീപ് ശബ്ദമുണ്ടാവുകയും ചുവന്ന ലൈറ്റ് തെളിയുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.