തൃശൂർ: 4,000 കോടി രൂപയുടെ അധിക നികുതി ജനങ്ങളിൽനിന്ന് പിരിക്കുന്നത് സംസ്ഥാന സർക്കാറിന്റെ ധൂർത്തിന് വേണ്ടിയാണെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് പാൽ കുടിക്കാൻ 45 ലക്ഷത്തിന്റെ തൊഴുത്ത് മുതൽ സഞ്ചരിക്കാൻ 40 വാഹനങ്ങൾ വരെ എല്ലായിടത്തും മന്ത്രിമാരും ഉദ്യോഗസ്ഥരും ധൂർത്ത് നടത്തുകയാണെന്നും ഇതൊന്നും ധൂർത്തല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നികുതി കൊള്ളക്കെതിരെ യു.ഡി.എഫ് ജില്ല കമ്മിറ്റി ആരംഭിച്ച രാപകൽ സമരം തൃശൂർ നടുവിലാലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധൂർത്തിനുള്ള തുക മാറ്റിവെച്ചാൽ അധിക നികുതി വേണ്ടിവരില്ല. നിത്യജീവിതത്തിന് പാടുപെടുന്ന ജനങ്ങൾക്കുമേലാണ് സർക്കാറിന്റെ ക്രൂര വിനോദം. ഇതിനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് മുഖ്യമന്ത്രി. ഇനിയുള്ള നാളുകൾ സമരത്തിന്റേതാകും.
ഒരു കൈകൊണ്ട് കൊടുക്കുകയും മറുകൈകൊണ്ട് എടുക്കുകയും ചെയ്യുന്ന ജാലവിദ്യയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റേത്. അദാനിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച പ്രശ്നത്തിൽ ഒരക്ഷരം ഉരിയാടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകാത്തത് അദാനിയുടെ വളർച്ചയിൽ സംശയങ്ങൾക്ക് ഇട നൽകുന്നതാണ്.
യു.ഡി.എഫ് ജില്ല ചെയർമാൻ എം.പി. വിൻസെന്റ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ജില്ല കൺവീനർ കെ.ആർ. ഗിരിജൻ, സനീഷ് കുമാർ ജോസഫ് എം.എൽ.എ, തോമസ് ഉണ്ണിയാടൻ, ജോസഫ് ചാലിശ്ശേരി, ഹാറൂൺ റഷീദ്, ഒ. അബ്ദുറഹ്മാൻ കുട്ടി, സി.വി. കുര്യാക്കോസ്.
പി.എം. ഏലിയാസ്, ജോസഫ് ടാജറ്റ്, എം.പി. ജോബി, പി.ആർ.എൻ. നമ്പീശൻ, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, മനോജ് ചിറ്റിലപ്പിള്ളി, കെ.സി. കാർത്തികേയൻ, കെ.എൻ. പുഷ്പാംഗദൻ, എം.പി. ജാക്സൺ, ഷാജി കോടങ്കണ്ടത്ത്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ടി.വി. ചന്ദ്രമോഹൻ.
സി.സി. ശ്രീകുമാർ, കെ.കെ. ബാബു, എൻ.കെ. സുധീർ, ഐ.പി. പോൾ, എ. പ്രസാദ്, ബൈജു വർഗീസ്, ജോൺ ഡാനിയേൽ, രാജൻ പല്ലൻ, സി.ഒ. ജേക്കബ്, എം.കെ. അബ്ദുൾ സലാം, സജി പോൾ, ലീലാമ്മ, സി.ബി. ഗീത തുടങ്ങിയവർ പങ്കെടുത്തു. സമരം ചൊവ്വാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.