കുന്നംകുളം: വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ ഓട്ടോ ഡ്രൈവർക്ക് ഒമ്പത് വർഷം തടവും അരലക്ഷം രൂപ പിഴയും.
കുന്നംകുളം ചെറുകുന്ന് ഞാലിൽ വീട്ടിൽ ബൈജുവിനെയാണ് (42) കുന്നംകുളം സ്പെഷൽ പോക്‌സോ കോടതി സ്പെഷൽ ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികളായ വനിതകളെ കോടതി വെറുതെ വിട്ടു. 2010ലാണ് കേസിനാസ്പദമായ സംഭവം. കുന്നംകുളത്തെ തുണിക്കടയിലെ ജീവനക്കാരിയായിരുന്ന യുവതിയെ ബൈജു വിവാഹ വാഗ്ദാനം നൽകി രണ്ടാം പ്രതിയുടെ വീട്ടിലും മൂന്നാം പ്രതിയുടെ വീട്ടിലും കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
കേസിെൻറ വിചാരണക്കിടെ രണ്ടാം പ്രതി മരിച്ചു. കുന്നംകുളത്ത് സ്പെഷൽ പോക്‌സോ കോടതി സ്ഥാപിച്ച ശേഷമുള്ള രണ്ടാമത്തെ ശിക്ഷാവിധിയാണിത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എസ്. ബിനോയ് ഹാജരായി. ഇപ്പോൾ ഷൊർണൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ അന്നത്തെ കുന്നംകുളം സർക്കിൾ ഇൻസ്‌പെക്ടർ പി.സി. ഹരിദാസാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.